ജി.എൽ.പി.എസ്.ചാത്തന്നൂർ/Details

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

  • നിലവിൽ നാലു ബ്ലോക്കുകളിലായി 12 ക്ലാസ്സ്മുറികൾ ഉള്ള ഈ വിദ്യാലയത്തിൽ 352 വിദ്യാർഥികൾ ആണ് പഠിക്കുന്നത്.
  • വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഒരു ഡിജിറ്റൽ ക്ലാസ് റൂം 2017 ൽ നിലവിൽ വന്നു.
  • സ്കൂളിലെ എല്ലാ അധ്യാപകർക്കും ഒരുമിച്ചു ഇരിക്കാനായി സ്റ്റാഫ് റൂം സംവിധാനവും ഉണ്ട്.
  • എല്ലാ കുട്ടികൾക്കും വേണ്ടി ഒരുമിച്ചു ഭക്ഷണം പാകം ചെയ്യാനായി സൗകര്യപ്രദമായ അടുക്കളയും 60 പേർക്ക് ഒരുമിച്ചിരുന്നു കഴിക്കാൻ പാകത്തിലുള്ള ഒരു മെസ് ഹാളും നിലവിൽ ഉണ്ട്. ഭക്ഷണം പാകം ചെയ്യാനായി ഒരു പാചകക്കാരിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
  • ആൺകുട്ടികൾക്കും (അഞ്ച്) പെൺകുട്ടികൾക്കും (ഒൻപത്) വൃത്തിയുള്ളതും ഉപയോഗപ്രദവും ആയ പ്രത്യേകം ടോയ്‌ലറ്റ്‌ സൗകര്യവും ലഭ്യമാണ്.
  • പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്കായുള്ള ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാണ്.
  • കുട്ടികൾക്കാവശ്യമായ ശുദ്ധജലത്തിനായി സ്കൂളിൻറെ തന്നെ കിണറിനെ ആണ് ആശ്രയിക്കുന്നത്. ഇതിനു പുറമെ കുട്ടികൾക്ക് കുടിവെള്ളത്തിനായി ഒരു വാട്ടർ പ്യൂരിഫയർ സംവിധാനവും ഉണ്ട്.
  • ലൈബ്രറി: ഏതാണ്ട് ആയിരത്തിൽ പരം പുസ്തകങ്ങളുള്ള ഒരു മികച്ച ലൈബ്രറി സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് അവരുടെ അഭിരുചികൾക്കു അനുസരിച്ചുള്ള വായന സാധ്യമാകുന്നതിൽ സ്കൂൾ ലൈബ്രറി വലിയ പങ്കുവഹിക്കുന്നുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തികൊണ്ടുവരുന്നതിലും മികച്ച പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിലും അദ്ധ്യാപകർ കുട്ടികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുപോരുന്നുണ്ട്. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ വിവിധ പരീക്ഷകളും ക്വിസ് പ്രോഗ്രാമുകളും റീഡിങ് ക്ലബ്ബുകളും നടത്തിപോരുന്നു. കുട്ടികൾക്ക് പുസ്തകങ്ങൾ ലൈബ്രറിയിൽത്തന്നെ ഇരുന്നു വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.
സ്കൂളിലെ കുട്ടികൾക്കായുള്ള പാർക്ക് ഉദ്‌ഘാടനം
  • മൈതാനം: കുട്ടികൾക്ക് കളിക്കാനായി നെല്ലിമരത്തിൻറെയും ഞാവൽ മരങ്ങളുടെയും തണലിൽ വിശാലമായ മൈതാനം ഉണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി ഇതിനെ വലയം ചെയ്തുകൊണ്ട് ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്‌. സ്കൂൾ മൈതാനത്തിൽ കുട്ടികൾക്കായി ഒരു ചെറിയ പാർക്ക് നിർമിച്ചിട്ടുണ്ട്‌.
മൈതാനം


നിർമാണ പ്രവർത്തനങ്ങൾ

പുതുതായി നിർമിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം ബഹുഃ വിദ്യാഭ്യാസ മന്ത്രി ശ്രീ സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു.

സ്കൂൾ കെട്ടിടം സ്ഥിതി ചെയ്‌യുന്നത് 94 സെൻറ് വിസ്‌തൃതിയുള്ള റോഡിനോട് ചേർന്നു നിൽക്കുന്ന ഒരു പ്രദേശത്താണ്. അതിനോട് ചേർന്നു റോഡിൻറെ എതിർ വശം 13 സെൻറ് ഇതിന്റെ ഭാഗമായിട്ടുണ്ട്. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പലപ്പോഴായി കാലോചിതമായ മാറ്റങ്ങൾ പ്രവർത്തികമാക്കിയിട്ടുണ്ട്. മുൻപ് രണ്ടു കെട്ടിടങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവൃത്തിച്ചു പോന്നിരുന്നത്. ഇതിനു ചുറ്റുമായി 2004 ൽ അപ്പോഴത്തെ എം.എൽ.എ. വി.കെ. ചന്ദ്രൻ സഹായത്തോടെ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് കുട്ടികളുടെ സുരക്ഷയ്കായി ഒരു ചുറ്റുമതിൽ നിര്മിച്ചു. 2007 ൽ സ്കൂൾ വിപുലമായ രീതിയിൽ ശതാബ്‌ധി ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു പൂർവ വിദ്യാർഥികൾ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി ഒരു ഓഡിറ്റോറിയവും സ്റ്റേജും നിർമിച്ചു. സ്കൂളിലെ മറ്റൊരു പൂർവ വിദ്യാർത്ഥിയായ ഡോ.ഇ. ശ്രീധരൻ ഉദാരമായി സംഭാവന ചെയ്ത ഫണ്ട് ഉപയോഗിച്ച് 2014 ൽ കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യാൻ അടുക്കളയും മെസ്സ് ഹാളും നിർമ്മിച്ചു. 2017 ൽ ഗവ. ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി പുതിയ രണ്ടു കെട്ടിടം കൂടി നിര്മിക്കുകയുണ്ടായി. ഡോ.ഇ. ശ്രീധരൻ മുൻകൈയെടുത്തു ഡി.എം.ആർ.സി. യുടെ മേൽനോട്ടത്തിൽ ആണ്‌ ഇ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ നിർമ്മിച്ചത്. ഈ കെട്ടിടത്തിൻറെ ഉദ്ഘാടനം നിർവഹിച്ചത് ബഹുഃ വിദ്യാഭ്യാസ മന്ത്രി ശ്രീ സി. രവീന്ദ്രനാഥ് ആണ്. ഇതിൽ കുട്ടികൾക്കായുള്ള ഒരു സ്മാർട്ട് റൂം പ്രവർത്തനം ആരംഭിച്ചു. ഇതിനു വേണ്ടിയുള്ള സ്മാർട്ട് ബോർഡ് തൃത്താല എം.എൽ.എ. വി.ടി. ബൽറാം മുൻകൈയെടുത്തു എം.എൽ.എ. ഫണ്ട് ഉപയോഗിച്ചാണ് യാഥാർഥ്യമാക്കിയത്. സ്കൂളിന്റെ മുൻ വശത്തുള്ള റോഡിനു മറുപുറം സ്ഥിതി ചെയുന്ന 13 സെൻറ് സ്ഥലത്തു 2017 മുതൽ കുട്ടികൾ ജൈവ കൃഷി ആരംഭിച്ചു. ഇതിനു സംരക്ഷണം എന്നോണം അതെ വര്ഷം പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് ഒരു ചുറ്റുമതിലും നിർമിച്ചു.

യാത്രാ സൗകര്യങ്ങൾ

ജി.എൽ.പി.എസ്. ചാത്തനൂരിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം ബസ് ഇല്ലാത്തതിനാൽ കുട്ടികൾക്കുള്ള യാത്രാ സൗകര്യം ഒരുക്കുന്നത് ചാത്തനൂർ ഹൈസ്കൂളുമായി ചേർന്നാണ്. ബാക്കിയുള്ള വിദ്യർത്ഥികൾ സ്വകാര്യ വാഹനങ്ങളും പൊതുവെ വിരളമായ ലൈൻ ബസുകളും ആണ് സ്കൂളിലെത്തിച്ചേരാൻ ആശ്രയിക്കുന്നത്.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തന്നൂർ/Details&oldid=549217" എന്ന താളിൽനിന്ന് ശേഖരിച്ചത്