ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

അസ്സംബ്ലി

സ്കൂളിൽ എല്ലാ ദിവസവും ചിട്ടയായി അസ്സംബ്ലി നടത്തുന്നു. മലയാളം, ഇംഗ്ലീഷ്,അറബി എന്നീ മൂന്ന് ഭാഷകളിയായി വിപുലമായിട്ടാണ് അസ്സംബ്ലി നടത്തുന്നത്. ഇതിൻറെ ഭാഗമായി പത്രവായന, റേഡിയോ ക്വിസ് അവതരണം, ദിനാചരണ റിപ്പോർട്ട്, രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രത്യേക പ്രഭാഷണങ്ങൾ മികച്ച സൃഷ്ടികളുടെ അവതരണം എന്നീ കാര്യപരിപാടികൾ നടത്തിപോരുന്നു. സ്കൂളിൻറെ പ്രധാന ഓഡിറ്റോറിയത്തിൽ വച്ചാണ് അസംബ്ലി നടത്തി വരുന്നത്. ഇവിടെ എല്ലാ കുട്ടികൾക്കും ഇരുന്നു അസ്സംബ്ലി കേൾക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

സയൻസ് കോർണർ

കുട്ടികളിൽ ശാസ്ത്ര സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ അവബോധം വളർത്തുന്നതിൽ ഇത്തരം ക്ലബ്ബുകൾ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ശാസ്ത്ര ക്ലബ്ബിൻറെ പ്രധാന പ്രവർത്തനങ്ങൾ താഴെ ചേർത്തിരിക്കുന്നു.ഒരു ചെറിയ സയൻസ് ലാബിനുള്ള ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്. ഇത് ഉപയോഗിച്ച് കൊണ്ട് ആഴ്ചയിൽ ഒരു ലഘു പരീക്ഷണം വീതം കുട്ടികൾക്കായി നടത്തി വിശദീകരിച്ചു കൊടുക്കുന്നു.

  • ശാസ്ത്രലേഖനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക
  • വായുമർദ്ദം, ജലത്തിൻറെ പ്രത്യേകതകൾ അടിസ്ഥാന സ്വഭാവങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുക.
  • ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ചു കുട്ടികളിൽ അവബോധം വളർത്തുക.
  • പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, കൃഷി എന്നിവ സംബന്ധിച്ചു കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നു.
  • ശാസ്ത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു

സോഷ്യൽ ക്ലബ്

കുളവും അതിന്റെ ആവാസ വ്യവസ്ഥയും മനസിലാക്കുന്നു
  • ഫീൽഡ് ട്രിപ്പുക്കൾ സംഘടിപ്പിക്കുന്നു.
  • കൃഷിയിടങ്ങൾ, പുഴ, ജലസ്രോതസ്സുകൾ എന്നിവയുടെ സംരക്ഷണത്തിനു കുട്ടികളിൽ അവബോധം വളർത്തുന്നു.
  • കുട്ടികളിൽ സാമൂഹ്യബോധം വളർത്തുന്നതിനായുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നു.
  • മണ്ണ്‌ ജല സംരക്ഷണ പ്രൊജെക്ടുകൾ സംഘടിപ്പിക്കുന്നു ഉദാ: "നീരറിവും നീരുറവും".
  • ഇതിൻറെ ഭാഗമായി കക്കാട് മനയിലെ ജൈവ വൈവിദ്യം കുട്ടികളെ പരിചയപ്പെടുത്തി.
  • തപാൽ ഓഫീസ്, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ പൊതു ഇടങ്ങൾ സന്ദർശിക്കുക.

മാത്‌സ് ക്ലബ്

മാത്‍സ് ക്ലബ് പ്രവർത്തനങ്ങൾ
  • ക്വിസ്, പസ്സിൽ, ഗെയിംസ്,നമ്പർ ചാർട്ട്, കുസൃതി കണക്കുകൾ, മനകണക്കുകൾ എന്നിവ മുഖേനെ കുട്ടികളിൽ ഗണിത ശാസ്ത്രത്തിലെ കൂടുതൽ അഭിരുചി വളർത്തിയെടുക്കുന്നു.

സീഡ് ക്ലബ്

സീഡ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ പകൽവീട് സന്ദർശിക്കുന്നു
  • ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതകളെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്നു.
  • കാലാവസ്ഥ വ്യതിയാനങ്ങൾ അനുസരിച്ചു പ്രകൃതിക്കു ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു.
  • പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് കുട്ടികൾ റിപ്പോർട്ട് തയാറാക്കുന്നു.
  • പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനെപ്പറ്റിയും പ്ളാസ്റ്റിക് പുനരുപയോഗത്തെ പറ്റിയും കുട്ടികളിൽ അവബോധം വളർത്തുന്നു.
  • തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തു പകൽ വീട്ടിൽ കുട്ടികൾ കലാപരിപാടികൾ നടത്തുന്നു

ഇംഗ്ലീഷ് ക്ലബ്

കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ പലവിധ പരിപാടികൾ ഇംഗ്ലീഷ് ക്ലബ് മുഖേനെ നടത്തി വരുന്നു. ഇവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുത്തിരിക്കുന്നു.

  • റീഡിങ് കാർഡ് തയ്യാറാക്കൽ
  • ഇംഗ്ലീഷ് അസംബ്‌ളി
  • ഇംഗ്ലീഷ് സ്കിറ്റ്, ഡ്രാമ പരിശീലനം
  • ന്യൂസ് റീഡിങ്, ഇംഗ്ലീഷ് ന്യൂസ് തയ്യാറാക്കൽ, ഡയറി എഴുതൽ, ന്യൂസ് റിപ്പോർട്ടിങ്

റീഡിങ് ക്ലബ്

  • കുട്ടികളെ വായിച്ചു വളരാനായി പ്രോത്സാഹിപ്പിക്കുക എന്നതിന് പുറമെ അവരുടെ സർഗാത്മകമായ കഴിവുകൾ വളർത്തി കൊണ്ടുവരുന്നതിന് വലിയ ഒരു പങ്കു ഈ ക്ലബ്ബിൻറെ പ്രവർത്തനത്തിലൂടെ സാക്ഷാത്കരിക്കുന്നു.
  • നിരൂപണങ്ങൾ ആസ്വാദന കുറിപ്പുകൾ എന്നിവ തയ്യാറാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.

കലാകായികം

കായികം

  • ആഴ്ചയിൽ ഒരിക്കൽ മാസ്ഡ്രിൽ നടത്തുന്നു.
  • മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്തു ഫുട്ബോൾ ടീം ഉണ്ടാക്കുകയും അവർക്കു ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്നു.
  • കുട്ടികളുടെ ടാലെന്റ്റ് രജിസ്റ്റർ തയ്യാറാക്കുന്നു .
  • കളിയുപകരണങ്ങൾ വാങ്ങുന്നു.
  • ഫുട്ബോൾ, ചെസ്സ്, ഓട്ടം, ലോങ്ങ് ജമ്പ്, തുടങ്ങിയ പ്രത്യേകമേഖലയിൽ പരിശീലകരെ വെച്ച് പരിശീലനം നൽകുന്നു.
  • സബ്ജില്ലാതല മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിക്കുന്നു.

കല

വിനീത നെടുങ്ങാടിയുടെ നേതൃത്വത്തിൽ നടത്തിയ കലാപരിശീലനം

നാടൻപാട്ട് , ചിത്രംവര, അഭിനയം, നൃത്തം എന്നിവയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ പരിശീലനം നൽകുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ കലാപരവും സര്ഗാത്മകവും ആയ കഴിവുകൾ മാറ്റുരയ്ക്കുന്ന വിദ്യാരംഗം കല സാഹിത്യ വേദിയിൽ 2017-18 ൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയം ആയി ജി.എൽ.പി.എസ്. ചാത്തന്നൂരിനെ തിരഞ്ഞെടുത്തു. 2013-14 വർഷത്തിലാണ് ചാത്തനൂർ എൽ.പി. സ്കൂളിലെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ ഉത്‌ഘാടനം നിർവഹിക്കുന്നത്. ചലച്ചിത്ര നടനായ ചാത്തനൂർ വിജയൻ ആയിരുന്നു അത് നിർവഹിച്ചത്. കുട്ടികളുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്നു അവരെ രസിപ്പിക്കുന്ന തരത്തിൽ അദ്ദേഹം അവതരിപ്പിച്ച പരിപാടികൾ വളരെ രസകരമായി. ഓണാഘോഷം, അദ്ധ്യാപക ദിനം എന്നിവയോടനുബന്ധിച്ചു വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി രചനാ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിവിധ ദിവസങ്ങളിൽ കുട്ടികളുടെ രചനാ ശില്പശാലകൾ നടത്താറുണ്ട്. അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളെ സബ്ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കാറുണ്ട്.

ഗെയിംസ്

മാസ്റ്റർ സച്ചിൻ കൃഷ്ണ

14 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തിയ പട്ടാമ്പി താലൂക് തലത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥിയായ സച്ചിൻ കൃഷ്ണ ചാംപ്യൻ പട്ടമണിഞ്ഞു.


മറ്റു പ്രവർത്തനങ്ങൾ

തൂലിക

  • രക്ഷിതാക്കളുടെ സർഗ്ഗവാസനകൾ തൂലികയിലൂടെ മാതരം ഗ്രൂപ്പ് പ്രസിദീകരിക്കുന്നു
  • പത്രങ്ങൾ, ബാലമാസികകൾ, ആനുകാലിക സംഭവങ്ങൾ രക്ഷിതാക്കൾക്ക് മെഗാ ക്വിസ് നടത്തുന്നു
തൂലിക മാസികയുടെ മുഖചിത്രം
തൂലിക മാസികയുടെ പ്രകാശനം
ഒരു രക്ഷിതാവിൻറെ കലാവൈഭവം



പൂന്തോട്ടം

പൂന്തോട്ട പരിപാലനം

സ്കൂളിൽ കുട്ടികളും അദ്ധ്യാപകരും ഒത്തൊചേർന്നു നിർമിച്ച മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. ഇതിൻറെ പരിപാലനം കുട്ടികൾ വളരെ ഭംഗിയായി നടത്തിപോരുന്നു.

കൃഷി

ഹരിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ചെടികൾ വിതരണം ചെയ്തു. സ്കൂളിലെ ഔഷധത്തോട്ടവും കൃഷിയും പൂന്തോട്ടവും വിപുലപ്പെടുത്തി. ഗ്രോബാഗുകളിൽ കോളിഫ്ലവർ, മുളക്,കാബേജ് എന്നിവ നട്ടുവളർത്തി വിളവെടുത്തു. സ്കൂളിൻറെ കൃഷിത്തോട്ടത്തിൽ കുമ്പളം,വെള്ളരിക്ക, പയർ, വഴുതനങ്ങ എന്നിവ നട്ട് വിളവെടുപ്പ് നടത്തി. എല്ലാ പരിപാടികളിലും രക്ഷിതാക്കളുടെ സജീവ സാനിദ്ധ്യം ഉണ്ടാകാറുണ്ട്. ചാക്കുകൾ സംഘടിപ്പിച്ചു അതിലും ചെടികൾ നാടാറുണ്ട്.

  • രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാർഥികൾ വാഴ കൃഷി നടത്തി
  • കൃഷിവകുപ്പിൻറെ കലാജാഥ ആയ വിത്തുവണ്ടിക്ക് തൃത്താല സബ്ജില്ലയിൽ ജി.എൽ.പി.എസ്. ചാത്തന്നൂർ സ്വീകരണം നൽകി. ഇതിൻറെ ഭാഗമായി കാർഷിക മേഖലയോടനുബന്ധിച്ച പ്രദർശനവും കുട്ടികൾക്കായി നടത്തി.
  • ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ഗവ. പ്രോജെക്ടിലൂടെ നൽകിയ വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ സ്വന്തമായി പച്ചക്കറികൾ വിളയിച്ചെടുത്തു.
വിത്തുവണ്ടിക്ക് സ്വീകരണം
കുട്ടികർഷകൻ