ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന മഹാമാരി

നമ്മുടെ ലോകം കൊറോണ (കോവിഡ് -19) എന്ന മഹാരോഗത്തെ അതിജീവിക്കാൻ ഉള്ള പരിശ്രമത്തിലാണ്. നമ്മുടെ ലോകത്ത് കൊറോണ ബാധിച്ചു അനേകംപേർ മരണപ്പെട്ടിരിയ്ക്കുന്നു. ലോകാരോഗ്യ സംഘടന ഈ രോഗത്തെ മഹാമാരിഎന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മഹാരോഗതത്തെ ലോകത്തിൽനിന്നും പിഴുതെറിയേണ്ടത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണ്. അതിനുവേണ്ടി നമ്മൾ ഒറ്റകെട്ടായി നിൽക്കണം. കൊറോണയെ അതിജീവിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് . ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക . അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങരുത് . മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ചുരുങ്ങിയത് ഒരു മീറ്റർ ദൂരം പാലിക്കണം. ചൈനയിൽ നിന്നും വന്ന കൊറോണ എന്ന ഈ വൈറസ് ഇന്ന് വ്യപിച്ചിരിക്കുന്നു. അമേരിക്ക, ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ദിവസവും ആയിരത്തോളം പേരാണ് മരിച്ചുകൊണ്ടിരിക്കുന്നത്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണസംഖ്യ കുറവാണ്. കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും രാപകലില്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നല്ല ഒരു നാളേക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ശിവാനി.പി.സുകുുമാരൻ
2C ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - ലേഖനം