ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവി‍‍‍ഡ് 19
ഒരു ദിവസം രാവിലെ ഞാൻ പത്രം വായിക്കാനായി വരാന്തയിൽ പോയി.പത്രത്തിലതാ കളിപ്പാട്ടം പോലൊരു ചിത്രം.ഞാൻ അതിന്റെ തലക്കെട്ട് വായിച്ചു.”കൊറോണ". അതെന്താണെന്ന് ഞാൻ അച്ഛനോട് ചോദിച്ചു. അച്ഛൻ അതിനെക്കുറിച്ച് വിശദമായി പറഞ്ഞു തന്നു.കൊറോണ എന്നത് ഒരു വൈറസ് ആണ്.ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ വൈറസ് ആദ്യം രോഗം വിതച്ചത്.തുടർന്ന് മറ്റു രാജ്യങ്ങളിലും ഇന്ത്യയിലും എത്തി.2020 ജനുവരി 30 ന് നമ്മുടെ കേരളത്തിലാണ് ആദ്യമായി കോവിഡ് 19 എത്തിയത്.ചൈനയിൽ പഠിക്കാനായി പോയവരാണ് കോവിഡ് ബാധിതരായി നമ്മുടെ നാട്ടിൽ എത്തിയത്.

കോവിഡിനെ തുരത്താനായി നമ്മുടെ സർക്കാർ break the chain പദ്ധതി നടപ്പിലാക്കി.കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കണം.സാമൂഹിക അകലം പാലിക്കണം.മാസ്ക്ക് ഉപയോഗിക്കണം.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കണം.തുടർന്ന് ജനതാകർഫ്യു,ലോക്ക്ഡൗൺ,ക്വാറന്റൈൻ എന്നിവയെല്ലാം നമ്മുടെ രാജ്യത്ത് ഏർപ്പെടുത്തി.ഒാരോ ദിവസവും പത്രം നോക്കുമ്പോൾ മഹാമാരി പടർന്നു പിടിച്ചുക്കൊണ്ടിരിക്കുന്നു.നിപ്പയേയും പ്രളയത്തേയുംഅതിജീവിച്ച പോലെ ഈ മഹാമാരിയെയും നമുക്ക് മറികടക്കാം.ഏതുവിധേനയും നമുക്ക് ഈ വൈറസിൽ നിന്ന് രക്ഷപ്പെടണം .അച്ഛൻ പറഞ്ഞു നിർത്തി

sreehari
4 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ