ജി.എൽ.പി.എസ് ഒലവക്കോട് നോർത്ത്/ചരിത്രം
തുടക്കം മുതൽ ഒരു വാടകക്കെട്ടിടത്തിൽ ആയിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പല കാരണം പറഞ്ഞു 2005 ൽ പ്രസ്തുത കെട്ടിടം പൊളിച്ചുമാറ്റി .പിന്നീട് 2 വർഷം തൊട്ടടുത്തുള്ള മുസ്‌ലിം പള്ളിയുടെ മദ്രസയിലായിരുന്നു സ്കൂൾ പ്രവത്തനം .മദ്രസ കെട്ടിടത്തിലും അധികനാൾ തുടരാനായില്ല .2007 ഒക്‌ടോബർ മാസത്തിൽ രണ്ടാം വാർഡ് കൗൺസിലർ ആയിരുന്ന ശ്രീ .പി .എൻ .വിശ്വനാഥൻ ഇടപെട്ട് സ്കൂൾ പുതിയപാലത്ത് സായ് ആശുപത്രിക്കടുത്തുള്ള മുനിസിപ്പാലിറ്റിയുടെ വിവിധോദ്ദേശ്യ കേന്ദ്രത്തിലേക്ക് മാറ്റി .അന്നുമുതൽ ഈ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .