ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്സ്.ആവണീശ്വരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആവണീശ്വരം ഗവ.എൽ.പി.എസ് 1948 ലാണ് സ്ഥാപിതമായത്. സ്വാതന്ത്ര്യ ലബ്ധിയെത്തുടർന്ന് തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയതിനെത്തുടർന്ന് പുതിയ അനേകം വിദ്യാലയങ്ങൾ സ്ഥാപിക്കോണ്ടതായി വന്നു. ഉചിതമായ സ്ഥലം കണ്ടെത്തണം ,പുതിയ കെട്ടിടങ്ങൾ പണിയണം. സർക്കാരിൻ്റെ സാമ്പത്തിക ശേഷി വളരെ പരിമിതവും.അപ്പോഴാണ് നെടുവന്നൂർവലിയ വിളയിൽ (കീഴൂട്ടാലിയാട്ട്) ശ്രീ.കുട്ടപ്പൻ പിള്ള അവർകൾ സൗജന്യമായി 13 സെൻറ് സ്ഥലം സ്ഖൂളിനു വേണ്ടി നൽകാൻ സൻമനസ്സു കാട്ടിയത്.ആ സ്ഥലത്ത് നിർമ്മിച്ച സ്ഖൂൾ കെട്ടിടമാണ് ഇന്നും നിലനില്ക്കുന്നത്. ആദ്യം ഒരു താല്ക്കാലിക ഷെഡിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും താമസം വിനാ 60 അടി നീളത്തിൽ ഒരു സ്കൂൾ കെട്ടിടം അക്കാലത്തെ രീതിയനുസരിച്ച് തടിയും മേച്ചിിലോടും ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു. ആ കെട്ടിടം ഇന്നും വലിയ കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നു.പത്തനാപുരം ബോക്ക് പഞ്ചായത്തിൽ നിന്നും നിർമ്മിതി കെട്ടിടം പണികഴിപ്പിച്ചെങ്കിലും അത് കുട്ടികളുടെ ശരിയായ പഠനത്തിന് പര്യാപ്തമായിരുന്നില്ല. അതിനാൽ പിന്നീട് അത് പൊളിച്ചു മാറ്റി .

ബഹു. പത്തനാപുരം എം.എൽ.എ ശ്രീ.കെ.ബി.ഗണേഷ് കുമാർ അവർകളുടെ ശ്രമഫലമായി ഒരു കോടി രൂപ ചെലവഴിച്ച്മ നിർമ്മിച്ച കെട്ടിടം 2021 ൽ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിൽ ക്ലാസുകൾ നടന്നു വരുന്നു.