ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

  • 1.60 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • വളരെ സുരക്ഷിതമായ ചുറ്റുമതിലും ആകർഷണീയമായ രണ്ട് പ്രവേശന കവാടങ്ങളും ഉണ്ട്.
  • പ്രീപ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസുകളിലായി 80ൽ പരം കുട്ടികൾ പഠിക്കുന്നു.
  • വിശാലമായ ക്ലാസ് മുറികൾ ചുമർ ചിത്രങ്ങളാൽ മനോഹരമാണ്.
  • വരാന്ത ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളും, ഓഫീസും, സ്റ്റാഫ് റൂമും, ടൈൽ പതിച്ചതും വൈദ്യുതീകരിച്ച് ഹൈടെക് പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉള്ളതുമാണ്.
  • സ്കൂളിന്റെ മുന്നിലായി വിശാലമായ കളിസ്ഥലവും സ്കൂളിലെ പൊതുപരിപാടികൾ അവതരിപ്പിക്കുന്നതിനായി ഒരു സ്റ്റേജ് ഉണ്ട്.
  • ഹരിത പ്രോട്ടോകോൾ പ്രകാരം മാലിന്യ നിക്ഷേപത്തിനായി ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.
  • കുടിവെള്ളത്തിനായി കിണറും പൊതു പൈപ്പും ഉണ്ട്.
  • ഹൈടെക് പഠന സാധ്യതയ്ക്കായി ഒരു സ്മാർട്ട് റൂമും, നാലു ലാപ്ടോപ്പുകളും, ഒരു കമ്പ്യൂട്ടറും, മൂന്ന് പ്രോജക്ടുകളും ഉണ്ട്.
  • കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ യൂറിനൽസും, ടോയ്‌ലെറ്റുകളും ഉണ്ട്.
  • ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയുണ്ട്.
  • സ്കൂൾ വളപ്പിൽ പ്രതേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി ബഡ്‌സ് സ്കൂൾ ഉണ്ട് .