ഉള്ളടക്കത്തിലേക്ക് പോവുക

ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

June

പ്രവേശനോത്സവം 2025-26

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം 3-6-2025 രാവിലെ 10 മണിക്ക് കോഴിക്കോട് ഡയറ്റ് ലക്ചറർ നിഷ ടി എൻ കെ ഉദ്ഘാടനം ചെയ്തു.

നവാഗതരായ വിദ്യാർത്ഥികൾക്ക്  ഗവ.സംസ്കൃതം സ്കൂളിന്റെ നേതൃത്വത്തിൽ പഠന കിറ്റ് വിതരണവും, എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണവും നടത്തി .

വിദ്യാർത്ഥികൾക്കായി മിനി പിഎസ് നായർ നയിക്കുന്ന സുംബ ഡാൻസ്, വടകര പോലീസ് സ്റ്റേഷനിലെ  സബ് ഇൻസ്പക്ടർ ഗ്രീഷ്മ നയിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. USS Team 2024-25  ന്റെ നേതൃത്വത്തിലുള്ള  പൂന്തോട്ട സമർപ്പണം, പായസത്തോടുകൂടിയ ഉച്ചഭക്ഷണ സദ്യ എന്നിവയും ഉണ്ടായിരുന്നു.

പരിസ്ഥിതി ദിനാചരണം 2025

മേപ്പയിൽ വടകര ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം  വിപുലമായി ആചരിച്ചു. രാവിലെ സ്കൂളിൽ ചേർന്ന സ്പെഷ്യൽ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ സൈക്ക് എ കെ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വിവരിച്ചു. സീനിയർ  അസിസ്റ്റന്റ് ഗിരീഷ് കുമാർ, അധ്യാപികമാരായ ജ്യോതി ലക്ഷ്മി, അനുശ്രീ എന്നിവർ സംസാരിച്ചു.

9 A ക്ലാസ്സിലെ വിദ്യാർത്ഥിനി ലാമിയ എസ് രാജ്  വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതി ഇന്ന് നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും എന്ന വിഷയത്തെപ്പറ്റി 9B ക്ലാസ്സിലെ വിദ്യാർത്ഥി കാർത്തിക്ക്  ജെഡി സംസാരിച്ചു. സംസ്കൃതം സ്കൂൾ ഗ്രീൻ ആർമി യൂണിറ്റിന്റെ നേതൃത്വത്തിൽ മരം ഒരു വരം എന്ന വാക്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി യൂണിറ്റ് അംഗങ്ങൾ സ്കൂൾ പരിസരത്ത് നാട്ടുമാവിൻ തൈ നട്ടു. തുട‌ർന്ന് നടന്ന ക്വിസ് മത്സരത്തിൽ HS വിഭാഗത്തിൽ അജസ് കൃഷ്ണ, UP വിഭാഗത്തിൽ സമന്യു മഹേഷ് എന്നിവർ ഒന്നാം സ്ഥാനം നേടി.