ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര/അംഗീകാരങ്ങൾ/2024-25
ഗവ.സംസ്‍കൃതം ഹയർസെക്കണ്ടറി സ്കൂളിനെ സംബന്ധിച്ച് മികച്ച നേട്ടങ്ങളുടെ വർഷമാണ് 2024-25. SSLC 2025 പരീക്ഷയിൽ 58 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിക്കുകയും 14 പേർ എല്ലാ വിഷയങ്ങളിലും A+ നേട്ടം കരസ്ഥമാക്കുകയും ചെയ്തു. 3 പേർക്ക് 9 വിഷയങ്ങളിൽ A+ ലഭിച്ചു.
12 പേർ USS പരീക്ഷ എഴുതിയതിൽ 9 പേർ സ്കോളർഷിപ്പിന് അർഹത നേടി.
SPACE അനുമോദനം 2025
വടകര നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി - SPACE -ൽ 2024-25 വർഷം SSLC പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിനുള്ള ഉപഹാരം 13-06-2025 ന് വടകര നഗരസഭ ചെയർപേഴ്സണിൽ നിന്നും ഏറ്റുവാങ്ങി.

VIBE വിജയാരവം 2025
2024-25 വർഷം SSLC പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിനുള്ള വടകര MLA യുടെ ഉപഹാരം 14-06-2025 ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വെച്ച് നടൻ മുരളിഗോപിയിൽ നിന്ന് ഏറ്റുവാങ്ങി.
