കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുക എന്നത് ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഗ്രന്ഥശാലയിൽ മലയാളം , ഇംഗ്ലീഷ് , ഹിന്ദി, തമിഴ് ഭാഷകളിലായി അയ്യായിരത്തിൽ പരം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യം , കഥ , നോവൽ , ജീവചരിത്രം , ആത്മകഥ , നാടകം , തിരക്കഥ , ചരിത്രം , ശാസ്ത്രം , കണക്ക് , ജനറൽ , റഫറൻസ് , ലേഖനം എന്നീ വിഭാഗങ്ങളിലായി തരം തിരിച്ചാണ് അലമാരയിൽ സൂക്ഷിച്ചിട്ടുള്ളത് . ആനുകാലിക പ്രസിദ്ധീകരണങ്ങൾ പത്രമാസികകൾ എന്നിവ അധ്യാപകരുടെയും  സാമൂഹിക സ്നേഹികളെയും സഹായത്തോടെ ലൈബ്രറിയിൽ ലഭ്യമാക്കുന്നുണ്ട്. ഓരോ വർഷവും ഗവൺമെന്റിന്റെ സഹായത്താൽ ധാരാളം പുസ്തകങ്ങൾ ഈ ശേഖരത്തിലേക്ക് ചേർക്കപ്പെടുന്നു.

കുട്ടികൾക്ക് ആവശ്യാനുസരണം കൊണ്ടുപോയി വായിക്കാനും ,ഇരുന്നു വായിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒഴിവുള്ള സമയങ്ങൾ കുട്ടികൾ ഗ്രന്ഥശാല സജീവമാക്കുന്നുണ്ട്.

എല്ലാ വർഷവും പി എൻ പണിക്കരുടെ ഓർമ്മ വാരവുമായി ബന്ധപ്പെടുത്തി വായനാ വാരവും പുസ്തക പ്രദർശനവും നമ്മുടെ വിദ്യാലയത്തിൽ ഒരുക്കാറുണ്ട് . പുസ്തകപരീചയം ആസ്വാദനക്കുറിപ്പുകൾ എന്നിവയും കുട്ടികൾ തയ്യാറാക്കാറുണ്ട്.

നിലവിൽ ഐശ്വര്യ ടീച്ചർ ആണ് ഗ്രന്ഥശാലയുടെ മേൽനോട്ടം നിർവഹിക്കുന്നത്.