ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/അക്ഷരവൃക്ഷം/ഉപ്പിലിട്ട നെല്ലിക്ക .......

Schoolwiki സംരംഭത്തിൽ നിന്ന്
ഉപ്പിലിട്ട നെല്ലിക്ക .......

അക്ഷരങ്ങളുടെ അമൃതം വിളമ്പുന്ന വിദ്യാലയ നടയിലേക്ക് ആയിരം കൂട്ടത്തിലൊരാളായ് ഞാനും ആ വിദ്യാലയത്തിൻ്റെ, അല്ല വെളിച്ചത്തിൻ്റെ പടി ചവിട്ടി. മനസ്സിൽ നിന്നും മായാത്ത ഒത്തിരി അനുഭവങ്ങൾ സമ്മാനിച്ച എൻ്റെ പ്രിയ വിദ്യാലയത്തേക്ക് ഒന്നുകൂടി പോകുവാൻ കഴിഞ്ഞിരുന്നെങ്കിൽ...... ആശിച്ചു പോവുന്നു.കാലം പോലും മറക്കാൻ ആഗ്രഹിക്കാത്ത നിറക്കൂട്ടുകൾ സമ്മാനിച്ച വിദ്യാലയം. അതിലുപരി ഞങ്ങളുടേതെന്ന് മാത്രം പറയാവുന്ന ക്ലാസ്മുറി. ക്ലാസ്മുറിയുടെ അതിരുകളിൽ മുഴങ്ങികൊണ്ടിരിക്കുന്ന ഞങ്ങളുടെ ഓരോരുത്തരുടെയും ശബ്ദങ്ങൾ.അമൃതമാം സ്നേഹത്തെ വിദ്യകൊണ്ടോതിതന്ന ഗുരു എന്ന ദൈവത്തെ ഞാൻ മനസ്സിലാക്കിയ കാലം. ചൊല്ലിത്തരുന്ന ഓരോ പാഠങ്ങളും മനസ്സിനകത്ത് ഭംഗിയായ് ചേർത്തുവെച്ചെങ്കിലും, ഒന്നുകൂടി ആഗ്രഹിച്ചു പോകുന്നു ആ വിദ്യാലയ നടയിലേക്ക് എത്തിനോക്കുവാൻ. സൗഹൃദം എന്ന മൂന്നക്ഷരത്തിൻ്റെ പൊരുളാണെൻ കൂട്ടുകാരെന്നറിഞ്ഞ ആ സൗഹൃദക്കാലം. കുബേര കുചേല ബന്ധമില്ലാതെ എല്ലാവരെയും ഒന്നിച്ചു കണ്ട സൗഹൃദത്തിൻ്റെ ഇളം നാമ്പുകൾ......... ഒന്നുകൂടി കിളിർക്കുവാൻ കൊതിക്കുന്ന ആ പൂക്കാലം.ഒരു തണൽവൃക്ഷത്തെപ്പോലെ ഇരുളിലും വെയിലിലും ചേർത്തണയ്ക്കുന്നെൻ്റെ വിദ്യാലയം.വിദ്യാലയ നടയിലേക്ക് ഓടിചെല്ലാൻ കൊതിക്കുന്ന നെഞ്ചകം.ഓരോ കോണിലും മുഴങ്ങുന്ന ശബ്ദത്തിന് ഇന്ന് ഇടറൽ സംഭവിച്ചുവോ എന്ന് സംശയം.

തംലീഹ ഫാത്തിമ. എ
10 E ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം