ജി.എഫ്.യു.പി.എസ്. മാണിക്കോത്ത്/അക്ഷരവൃക്ഷം/ മടക്കയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
മടക്കയാത്ര

പണ്ട് പണ്ട് ഒരു ഗ്രാമത്തിലെ എല്ലാ ജനങ്ങളും വളരെ സന്തോഷത്തോടുകൂടി ജീവിച്ചു വരികയായിരുന്നു. ആ ഗ്രാമം വളരെ വൃത്തിയും വെടിപ്പുമുള്ളതായിരുന്നു. ഗ്രാമവാസികൾ എല്ലാവരും കൂലിപ്പണിയെടുത്തായിരുന്നു ജീവിച്ചിരുന്നത്. അങ്ങനെയിരിെക്കെ ഒരു ദിവസം ആ ഗ്രാമത്തിലെ രാമു എന്നു പേരുള്ള യുവാവിന് ദൂരെയുള്ള പട്ടണത്തിൽ ഒരു ജോലി കിട്ടി. അയാൾ വളരെ സന്തോഷത്തോടുകൂടി അടുത്ത ദിവസം തന്നെ പട്ടണത്തിലേക്ക് പുറപ്പെട്ടു. പട്ടണത്തിലേക്ക് പോകുമ്പോൾ രാമുവിന് വൃത്തിഹീനമായ വഴികളിലൂടെ പോ കേണ്ടി വന്നു. ആദ്യമെല്ലാം രാമുവിന് ഗ്രാമത്തിലേക്ക് തിരിച്ചു പോകാൻ തോന്നി. എങ്കിലും പട്ടണത്തിലെ സൗകര്യങ്ങൾ കണ്ടപ്പോൾ രാമു അവിടെത്തന്നെ തുടരാൻ തീരുമാനിച്ചു. കുറേ ദിവസങ്ങൾ കഴിഞ്ഞു. പെട്ടെന്നൊരു ദിവസം അയാൾക്ക് അസുഖം പിടിപെട്ടു. പനിയും ഛർദ്ദിയും വിട്ടുമാറാതായപ്പോൾ അടുത്തുള്ള ആശുപത്രിയിൽ പോയി . ആശുപത്രി നിറയെ ആളുകൾ . പലതരം രോഗങ്ങൾ പിടിപെട്ടവർ. രാമു ഇതുു വരെ കേൾക്കാത്തേ രോഗങ്ങൾ ! അപ്പോഴാണ് രാമുവിന് തന്റെ ഗ്രാമത്തെക്കുറിച്ച് ഓർമ വന്നത്. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാമുവിന്റെ അസുഖങ്ങളെല്ലാം മാറി. രോഗം മാറിയ ദിവസം തന്നെ അയാൾ പട്ടണത്തിലെ ജോലി ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് തിരിച്ചു പോയി,കൂലിപ്പണിയെടുത്ത് ജീവിക്കാൻ അയാൾ തീരുമാനിച്ചു. വീണ്ടും അയാൾക്ക് വൃത്തിഹീനമായ വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നു. അയാൾ ഒരു കാര്യം തീരുമാനിച്ചു. ജനങ്ങളെ രോഗികളാക്കി മാറ്റുന്ന ഈ വൃത്തിഹീനമായ ചുറ്റുപാടുകൾ ഒഴിവാക്കണം. അയാൾ തന്റെ ഗ്രാമവാസികളുടെ സഹായത്തോടെ ആ സ്ഥലങ്ങളെല്ലാം വൃത്തിയാക്കുകയും അവിടെ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. പിന്നീട് രാമു തന്റെ ഗ്രാമത്തെ സ്നേഹിച്ച് ഗ്രാമത്തിലെ സൗകര്യങ്ങൾ അനുഭവിച്ച് ഗ്രാമത്തിൽ ത്തന്നെ ജീവിച്ചു.

സൗരവ് സുധീഷ്
3 A ജി.എഫ്.യു.പി.എസ്. മാണിക്കോത്ത്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ