ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 
കൊറോണയും മനുഷ്യനും
ലോകം ഭീതിയിലാണ്ടൊരുനാൾ
മനുഷ്യൻ കൂട്ടിലടയ്ക്കപ്പെട്ടു
ഒത്തുകൂടലും ആലിംഗനവും
സംസാരവുമേ ഹാനിയായ്
വുഹാനിൽനിന്നാമഹാമാരി
ലോകം മുഴവൻ വ്യാപിച്ചപ്പോൾ
മാറാഭീതിയിൽ ഒന്നായ് ചൊല്ലി
നോവൽ കൊറൊണയെന്നൊരുവൈറസ്
കയ്യും കാലും കഴുകുകയെന്നൊരു
പൂര്വികതന്ത്രം തുടരുക പോംവഴി
അകലം പാലിച്ചെന്നാലെന്നും
അരികിലുണ്ടാവുമെന്നത് സത്യം
ഭീതി വേണ്ട ജാഗ്രത മതിയിനി
ആരോഗ്യരംഗം കൂടെയുണ്ടിനി
അന്നം മുട്ടാതെ നമ്മെ കാക്കാന്
സർക്കാരുണ്ട് സഹായവുമായി
വീട്ടിലിരിക്കൂ ഉത്തമപൌരനാകൂ
കൊറോണയകററാന് ഇല്ലിനിമാര്ഗം
ഒന്നായ് പൊരുതി തുരത്തിയ നിപയും
പ്രളയവും പോലൊരു കഥയായ് മാറും
കൊറോണതൻ ഈ അതിജീവനകാലം

കീർത്തന കെ പി
4 ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത