ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/Activities
ദൃശ്യരൂപം
പ്രവേശനോൽസവം-2018 2018-19 വർഷത്തിലെ സ്കൂൾ പ്രവേശനോൽസവം വളരെ വിപുലമായി നടന്നു.നവാഗതരെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ വെച്ച് വാർഡ് മെമ്പർ കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തു.
ജൂൺ-26 ലോക മയക്കു മരുന്ന് ദിനം അസംബ്ലിയിൽ വെച്ച് കുട്ടികൾ മയക്കു മരുന്നിന് എതിരെ പ്രതിജ്ഞ എടുത്തു.ജീവശാസ്ത്രാദ്ധ്യാപകൻ കുട്ടികൾക്ക് ക്ലാസ്സെടുത്തു.
ആഗസ്റ്റ്-6 ഹിരോഷിമാ ദിനം ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് യുപി,ഹൈസ്കൂൾ ക്ലാസ്സുകളിൽ വെവ്വേറെ ക്വിസ് മൽസരം നടത്തി.കൂടാതെ ക്ലാസ് തലത്തിൽ പോസ്റ്റർ രചനാ മൽസരവും നടത്തി.
സെപ്റ്റംബർ-5 ദേശീയ അദ്ധ്യാപക ദിനം അസംബ്ലിയിൽ വെച്ച് കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.ഓരോ ക്ലാസ്സിലും കുട്ടികൾ തന്നെ അദ്ധ്യാപകരായി.