ജി.എച്.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/അപരിചിതൻ

അപരിചിതൻ

ദൈവമേ...
സുഖപ്പെടുത്താൻ വേണ്ടി
മുറിപ്പെടുത്തുന്നവനേ...
 
ചരാചരങ്ങളുടെ മനസ്സിൻെറ
ദൃഢത പരിശോധിക്കുവാൻ
നിയ്യവനെ,അപരിചിതനെ
ഭൂമിയിലേക്കയച്ചു.

ദൈവദൂതനെപ്പോലെ അവൻ
സ‍‍ർവ്വജീവജാലങ്ങളേയും
തൊട്ട്തലോടി.
അവൻ തൊട്ടവരെല്ലാം
ജീവനുള്ള ശില്പങ്ങളായി മാറി.

ദൈവമേ..

എന്നാൽ..
എന്നാൽ..
ഒരു പിഞ്ചോമനയുടെ നറുപുഞ്ചിരിക്ക്
അവൻെറ, അപരിചിതൻെറ,
മനസ്സലിയിക്കാനായേക്കാം.
അല്ലെങ്കിൽ, ഒരുമയിലൊന്നായ
ജനമനസ്സിന് അവനെ
പേടിപ്പിക്കാനായേക്കാം.
അതുമല്ലെങ്കിൽ
നിർഭയനായ ഒരുവൻെറ
ആകാശത്തോളം പെരുതായ
ആത്മവിശ്വാസത്തിന്
അവൻെറ അടി
പതറിക്കാനായേക്കാം.

അപരിചിതനേ..
ദൈവദൂതനേ..
ദൈവമേ..
സുഖപ്പെടുത്താൻ മാത്രം
മുറിപ്പെടുത്തുന്നവനേ

മിന്നാമിന്നിവെളിച്ചം

മിന്നിമറഞ്ഞ ഓർമ്മകളിൽ
മുങ്ങിത്തപ്പിയപ്പോൾ
പൊന്നു കണക്കെ മിന്നുന്ന
സത്യങ്ങളൊന്നും കിട്ടിയില്ല.
കിട്ടിയത്,ലോകത്തെ മറച്ച
അന്ധകാരത്തിലെ
സ്നേഹദൂതരായ
മിന്നാമിനുങ്ങുകളെ മാത്രം

അർജ്ജുൻ ടി.കെ
9 B ജി എച്ച് എസ് എസ് കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കവിത