ജി.എച്.എസ്.എസ് പട്ടാമ്പി/അക്ഷരവൃക്ഷം/പരമാണു യുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
പരമാണു യുദ്ധം

 
അഖിലാണ്ഡ ഭൂലോക മിന്നു ഭയന്നിരിയ്ക്കയാണ്,
ആ ഭീകരനെ ഭയന്നിരിയ്ക്കയാണ്,
ആരേയും ഭയമില്ല, കൊന്നൊടുക്കാൻ മടിയില്ല എന്നാർത്തു ലോകർക്കു ഭയമാണ് .
തിക്കും തിരക്കും നഗരവും, തെരുവുകളും ഈ പരമാണുവിനെ ഭയന്നിന്നു വിജനമാണ്,
ഇവനെ ഭയന്നിന്നു വിജനമാണ്.
സൂക്ഷ്മ കണങ്ങളാൽ എയ്തു വീഴ്ത്തി ലക്ഷങ്ങൾ!
കോടാനുകോടി ജനങ്ങളെ ഠാണാവിലാക്കി തുടരുന്ന യുദ്ധം!
കുളിച്ചാൽ മുടിയിലെ നിറം പോകുമെന്നും
പരിഷ്കാരം പറഞ്ഞു കുളിച്ചില്ല പലരും,
അന്നംകഴിക്കുന്നതിന്നു മുമ്പേ കൈകൾ കഴുകുന്ന ശീലം മറന്നു നാം.
കലിയുഗ പിറവിയെടുത്ത ഈ പരമാണു നമ്മെ ,
ഇതെല്ലാം പഠിപ്പിക്കുന്നു, വീട്ടിലിരുത്തി പഠിപ്പിക്കുന്നു.
തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും ജാതിഭേദമത
ദ്വേഷമില്ലാതെ പരസ്പരം നടമാടുന്നു വീണ്ടും '
ആ മരക്കൊമ്പിൽ നിന്നു കോലോളം ദൂരത്തിൽ കാണുന്ന
 അമ്പിളിക്കലയെ തൊട്ടു വെന്നും,
മംഗല ദേവിയെ പ്രാപിച്ചെന്നും ,
ബ്രഹ്മാണ്ഡമാകെ കാൽകീഴിലാക്കിയ ഹങ്കരിച്ചെന്തു കാര്യം.
ഇത്തിരി പോന്ന, പരമാണുവായ ഈ ഭീകരൻ,
 മാലോകരെയെല്ലാം കൊന്നൊടുക്കി!
 എന്തൊരു നീതിയ നീതിയെന്നൊന്നില്ല
കോടാനുകോടിയെ ഠാണാവിലാക്കിയിരിക്കയല്ലൊ!
പോരാടുക നാം പോരാടുക
ആരോഗ്യ സേവകർക്കൊപ്പം നിന്നു പോരാടുക ,
തേർ തെളിക്കാൻ ഭരണകൂടങ്ങളും,
പോരാടുക നാം ആജ്ഞാനുവർത്തിയായ്
അതിജീവനത്തിനായ് പൊരുതാം,
കീഴടങ്ങില്ല നാം ചെറുത്തു വിജയിക്കുമീ പരമാണു യുദ്ധം.
"ലോകാ സമസ്താ സുഖിനോ ഭവന്തു ",.......




പവിത്ര.എൻ.
8 D ജി.എച്.എസ്.എസ് പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത