ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/ബോട്ടിൽ ആർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ബോട്ടിൽ ആർട്ട്


നമ്മുടെ ലോകത്തെ തകർക്കാൻ എത്തിയ ഒരു മഹാ വിപത്താണ് കോവിഡ് 19. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.നാം അത് തീർച്ചയായും പാലിക്കേണ്ടതാണ്.ഒരു സ്കൂൾ വിദ്യാർത്ഥിനി എന്ന നിലയിൽ ഈ ലോകത്തെ രക്ഷിക്കാൻ ഞാനും ശ്രമിക്കുന്നുണ്ട്‌.
ഈ ദിവസങ്ങളെ എങ്ങനെ ഫലപ്രദമാക്കാം എന്നാണ് ഞാൻ ചിന്തിക്കുന്നത്. ചിത്രങ്ങൾ വരച്ചും പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും ഓരോ ദിവസവും കടന്നു പോകുന്നതിനിടയിൽ ഒരു ചിന്ത! "ബോട്ടിൽ ആർട്ട്" ഒന്നു പരീക്ഷിച്ചു നോക്കി.വിജയകരമായി.😊
ഒരു പാട് കുപ്പികളെ അലങ്കരിച്ചൊരുക്കി. അതിൽ ചെടികൾ വളർത്താൻ തുടങ്ങി. വീടിനും ഒരു അലങ്കാരം.
ലോകമെമ്പാടും ഭീതിയിലാർന്നിരിക്കുന്ന ഇങ്ങനെ ഒരു സന്ദർഭത്തിൽ പരിഭ്രമിക്കാതെ മനസ്സിന് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്ത് സമയം ഫലപ്രദമായി ഉപയോഗിക്കുക. ശാരീരികാരോഗ്യത്തോടോപ്പം തന്നെ പ്രധാന മാണ് മാനസികാരോഗ്യവും. വിദ്യാർത്ഥികൾ എന്ന നിലക്ക് വീടുകളിൽ അച്ചടക്കത്തോടെ കഴിയാം. ഇടനേരങ്ങളിലെ മടുപ്പ് മാറ്റാൻ നമ്മുടെ ഉള്ളിലെ കഴിവുകൾ ഉണർത്തിയെടുക്കാം. പാട്ടു പാടിയും കവിത ചൊല്ലിയും ചിത്രം വരച്ചും ഈ സമയം ചെലവഴിക്കാം. ചെറിയ ചെറിയ കാര്യങ്ങളിൽ നമുക്ക് സന്തോഷം കണ്ടെത്താം

ജ്യോതിക എൻ എ
9 ഇ ജി.എച്ച്.എസ്.എസ്.ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം