ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/നവ ലോകത്തിനായി

Schoolwiki സംരംഭത്തിൽ നിന്ന്
നവ ലോകത്തിനായി


ഈ അവധിക്കാലത്തെ സന്തോഷത്തിനെ നശിപ്പിക്കുന്നതിനായി നമ്മളിൽ ഭീതി പടർത്തി മറഞ്ഞു നിൽക്കുന്ന ഈ പോരാളിയെ നശിപ്പിക്കുന്നതിനായി നമുക്ക് പോരാടാം കൂട്ടരെ. ഇപ്പോൾ ദുഃഖം അല്ല വേണ്ടത് ഭീതി അല്ല വേണ്ടത് മറിച്ച് ജാഗ്രതയാണ് വേണ്ടത് കാരണം നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്നും ഞങ്ങൾ പോരാടുമെന്നും തെളിയിക്കുന്ന നിമിഷങ്ങളിലൂടെ നമ്മൾ കടന്നു പോകുന്നത്. നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിന്റെ കേരളത്തോടുള്ള കരുതലും ആരോഗ്യ പ്രവർത്തകർക്ക് നമ്മളോടുള്ള സ്നേഹവും കേരള ആരോഗ്യ മന്ത്രിയായ ശ്രീമതി കെ കെ ശൈലജ ടീച്ചറുടെ യും ധൈര്യത്തോടെ ഉള്ള വാക്കുകളും പ്രവർത്തികളും നമ്മുക്ക് കരുത്ത് പകരുന്നു പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വാക്കുകൾ നമ്മുടെ രാജ്യത്തിനും ഓരോ പൗരന്മാർക്കു കരുതും ശക്തിയും നൽകുന്നതാണ്. ഇത്രയും സത്യസന്ധമായ കാര്യങ്ങളും കരുത്തും ധൈര്യവും നമ്മളിലേക്ക്‌ എത്തിക്കുന്ന മാധ്യമപ്രവർത്തകർക്കും സ്വന്തം ജീവൻ പണയം വെച്ച് വേനലിന്റെ കനത്ത ചൂടിനെ അവഗണിച്ച് കൊറോണ എന്ന മഹാമാരിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പോലീസുകാരെയും ആരോഗ്യ പ്രവർത്തകരെയും ഞാൻ നമിക്കുന്നു. ഒരു ജീവജാലം പോലും പട്ടിണി കിടക്കരുത് ഇന്ന് എന്ന് ചിന്തിക്കുന്ന സർക്കാറിനെ നമ്മൾ അനുസരിക്കുന്നില്ല ലോക് ഡൗൺ പാലിക്കുന്നില്ല നമ്മുടെ ആരോഗ്യത്തിനായി വീട്ടിൽ ഇരിക്കുന്നില്ല. പോലീസുകാരും സ്വന്തം കുഞ്ഞുങ്ങളെ പോലും മറന്നു നമ്മുടെ ജീവനുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാരും നഴ്സുമാരും അവർക്കുവേണ്ടി നമ്മൾ പ്രാർത്ഥിക്കണം. കോവിഡ് 19നെ അകറ്റാൻ വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. ഇടയ്ക്കിടെ സോപ്പും ഹാൻഡ് വാഷ് ഉപയോഗിച്ച് 20 സെക്കൻഡ് കൈ കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഹാൻഡ് കർചീഫ് ഉപയോഗിക്കുക സാനിറ്റസർ ഉപയോഗിച്ച് കൈകളിൽ പുരട്ടുക. മുഖത്തും കൈ സ്പർശിക്കാതെ ഇരിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. രോഗ ലക്ഷണങ്ങൾ ഉള്ളവർ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വൈദ്യസഹായം തേടുക. വീട്ടിൽ ഇരുന്ന് മാതാപിതാക്കളുടേയും സഹോദരങ്ങളുടെയും ഒപ്പം സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിയുക. നല്ല ഭക്ഷണങ്ങൾ കഴിച്ചു ആരോഗ്യത്തോടെ സുരക്ഷിതമായി ഇരിക്കുക. ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവരെയും നമ്മുക്ക് വന്ദിക്കാം. അവർക്ക് എന്റെ ബിഗ് സല്യൂട്ട്... ഞാനും കുടുംബവും നല്ലൊരു നാളെക്കായി വീട്ടിലിരുന്നു പ്രാർത്ഥിക്കുന്നു നിങ്ങളും അതുപോലെതന്നെ വീട്ടിലിരുന്ന് പ്രാർത്ഥിക്കുക നല്ലൊരു നാളെക്കായി ചെയ്യാൻ കഴിയുന്നത് അതുമാത്രമാണ് കൂട്ടുകാരെ. എനിക്കും എന്റെ സഹോദരിക്കും സ്കൂളിലേക്കും ടീച്ചർമാരെയും സഹപാഠികളെയും കാണാൻ കൊതിയോടെ ഇരിക്കുകയാണ്....

ദേവിക. ജി. നായർ
6 സി ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം