ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/ഓർമകളിലെ പുനർജനം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമകളിലെ പുനർജനം

കലാലയമേ....
നിന്റെ ഓർമകൾക്ക് ഇത്ര മധുരമുണ്ടാകുമെന്ന് കരുതിയില്ല .
 കാലം ചക്രം ചവിട്ടി പാഞ്ഞപ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ടന്നൊരുതോന്നൽ ......

നമ്മളിറങ്ങിപോയാലും ചിലതൊക്കെ അവിടങ്ങളിൽ ചിതലരികാതെ ബാക്കിയുണ്ട്.......
ഒന്നു പത്താക്കിയ ചോറ്റുപാത്രങ്ങൾക്കും , പ്രണയങ്ങൾ കൈകോർത്തിറങ്ങിയ നീളൻ വരാന്തകൾക്കും , കോറിയിട്ട മരത്തടികൾക്കും പറയുവാനുണ്ടാക്കും ചില കഥകൾ ........

കാലം നമുക്ക് സമ്മാനിച്ച ഉറ്റ ബദ്ധങ്ങളല്ലെയൊ സൗഹൃദം . ആ തണലിൽ കുളിരേറ്റവരാണ് നാം❄ . ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഒരു പൂച്ചെടിയിലെ പുഷ്പങ്ങളായി പുനർജനിക്കാം .. വസന്തം നമ്മെ നോക്കി വിസ്മയിക്കും , ശിശിരം നമ്മെ നോക്കി അസൂയപ്പെടും .

കാലത്തിന്റെ ചൂടേറ്റ് ഞാനാണാദ്യം പൊഴിയുന്നെതെങ്കിൽ ഒരിറ്റു കണ്ണീർ പൊഴിക്കാൻ നിങ്ങളുണ്ടാകുമെന്ന് വിശ്വാസത്തോടെ ഞാനിവിടെ.


 

ഫാദിൽ പി
6 എ ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത