ജി.എച്.എസ്.എസ് ചാത്തനൂർ/HS

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച് .എച്ച് .എസ് ചാത്തന്നൂർ

സ്കൂൾ ലോഗോ
  • 675 ആൺകുട്ടികളും 672 പെൺകുട്ടികളും കൂടി ആകെ 1347 വിദ്യാർത്ഥികൾ ജി.എച്ച് .എച്ച് .എസ് ചാത്തന്നൂരിൽ 2018-19 അധ്യയന വർഷം പഠിക്കുന്നുണ്ട്.
  • 2018 ലെ എസ്.എസ്.എൽ.സി വിജയശതമാനം സേ റിസൽറ്റ് വന്നപ്പോൾ 98% ആയി .
  • എസ് എസ് എൽ സി പരീക്ഷയിൽ 10 എ+, 9 എ+ ലഭിച്ച കുട്ടികൾക്ക് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തും പി ടി എ യും ക്യാഷ് അവാർഡുകൾ നൽകി.
  • ഇതിനു പുറമെ വിവിധ വ്യക്തികളുടെ വകയായുള്ള എൻഡോവ്മെൻറുകളും സ്ക്കോളർഷിപ്പുകളും അർഹരായ വിദ്യാർത്ഥികൾക്ക് നൽകി വരുന്നു.
  • ഹൈസ്കൂളിന് 7ബിൽഡിങ്ങുകളിലായി 45 ക്ലാസുമുറികളുണ്ട്
  • 17 ക്ലാസ് മുറികൾ ഈ വർഷം ഹൈടെക്ക് ആയി .
  • ലാബിലേക്ക് 9 ലാപ്പുകളും ഈ വർഷം കൈറ്റിൽ നിന്ന് ലഭിച്ചു .ഹാർഡ് വെയർ ക്ലിനിക്കും ഈ അധ്യയന വർഷം ഉണ്ടായി
  • ലാബറട്ടറി സൗകര്യങ്ങൾ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നു.
  • ബയോഗ്യാസ്, ഗ്യാസ് സംവിധാനത്തിൽ പ്രവർത്തിക്കുന സ്കൂൾ കിച്ചൻ
  • വിദ്യാർത്ഥികളുടെ പരിപാലനത്തിലുള്ള ജൈവ പച്ചക്കറിത്തോട്ടം
  • സ്കൂൾ പ്രവർത്തനങ്ങൾ മികവുററതാക്കാൻ പ്രവർത്തിക്കുന ശക്തമായ പി.ടി.എ, എം.പി.ടി എ കമ്മിറ്റികൾ
  • വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും സുരക്ഷക്കായി പ്രവർത്തിക്കുന്ന സ്കൂൾ സുരക്ഷാസമിതി
  • കുടിവെള്ളത്തിന്റെ ആവശ്യത്തിന് ഒരു കിണർ ഉണ്ട്
  • കിണറിൽ നിന്നുള്ള വെള്ളം ആവശ്യത്തിന് തികയത്തെതിനാൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച ഒരു കുഴൽ കിണർ നമ്മുടെ കോമ്പൗണ്ടിൽ ഉണ്ട്.
  • കംപ്രസർ സ്ഥാപിച്ച് അതിൽ നിന്നും ജലവിതരണം മെച്ചപ്പെടുത്തിയിട്ടുണ്ട്.
  • ഒരു മഴവെള്ള സംഭരണിയും അടുത്ത കാലത്ത് നിർമ്മിച്ചിട്ടുണ്ട്
  • ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ഈ വിദ്യാലയത്തിന് ചുറ്റുമതിൽ ( പൂർണ്ണമായിട്ടില്ല) പണിയാൻ കഴിഞ്ഞത് ഒരു ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.
  • സുവർണ്ണ ജൂബിലി സ്മാരകമായി ഒരു സ്റ്റേജ്-കം-ക്ലാസ് റൂം പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടേയും നാട്ടുകാരുടേയും സഹകരണത്താൽ നിർമ്മിച്ചിട്ടുണ്ട്
"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാത്തനൂർ/HS&oldid=558399" എന്ന താളിൽനിന്ന് ശേഖരിച്ചത്