ജി.എച്.എസ്.എസ് ചാത്തനൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ഭാവങ്ങൾ
പ്രകൃതിയുടെ ഭാവങ്ങൾ
പ്രകൃതി ഓരോ ദിവസവും പുതുമയേറിയ ഓരോ അനുഭവങ്ങളും, മനോഹരമായ ഭാവങ്ങളും നമ്മുക്ക് കാട്ടി തരുന്നു. അതിലെ അതിമനോഹര മായ കാഴിച്ചയാണ് പൊൻപുലരി. ആ സമയത് നമ്മുടെ പ്രകൃതി കുളിച്ച് ഒരുങ്ങുന്ന സമയം. ശുദ്ധവായുവും, ഇളംകാറ്റും, തണുപ്പും ആയി വളരെ മനോഹാരിതയോടെ സൂര്യനെ വരവേൽകുവാൻ കാത്തിരിക്കുന്നു. ഒപ്പം കൂട്ടായി കിളികളുടെ മധുര നാദവും കാഹള ശബ്ദവും ഉണ്ട്. ആകാശം കുങ്കുമ നിറത്തിൽ പരവതാനി വിരിച്ചു സൂര്യനെ വരവേൽക്കുന്നു. ആ സമയത്ത് ക്ഷീണിതയായിനാളേക്ക് വിരിയുവനായി കാത്തിരുന്ന പൂമൊട്ടുകളും, മരച്ചില്ലകളിൽ ഇലകളും മറ്റു ജന്തു ജീവ ജാലങ്ങളും, അരുവിയും പ്രകാശം തട്ടി പതിയെ പതിയെ എഴുന്നേൽക്കുന്നു. സൂര്യ പ്രകാശത്തിൽ അവക്കു പുതു ജീവൻ ലഭിക്കും.പിന്നീട് പ്രകൃതിയുടെ രണ്ടാഭാവത്തിലെക് ഉള്ള ചവിട്ടുപടിയായി..... ഈസമയത്ത് സൂര്യൻ കത്തി ജ്വലിച്ച ക്രുദ്ധനായി ഇരിക്കുന്ന സമയം ആണ് . പക്ഷികളും, ഇലകളും, പൂക്കളും, പക്ഷി മൃഗാദികളും തളർന്ന് തല താഴുത്തും അസമയത്തും പ്രകൃതി താരാട്ടു പോലെ ഇളം കാറ്റു തഴുകി കൊണ്ട് ആശ്വസിപ്പിക്കും. ഭക്ഷണം അന്വഷിച്ചു പറന്നു രസിച്ചിരുന്ന പക്ഷികൾക് ഇ കാറ്റ് ഒരു തലോടൽ പോലെയാണ്. പിന്നീട് സൂര്യന്റെ ദേഷ്യത്തിന് കുറവ് വന്നു എന്ന മട്ടിൽ മടങ്ങാൻ യാത്രയായി. ആകാശം വീണ്ടും കുങ്കുമ നിറത്തിലെ പരവധാനി വിരിച്ചു കിളികളുടെ കാഹളം മുഴക്കി സൂര്യനെപ്രകൃതിയുടെ അടുത്ത പുതുമുഖമാവാൻ പറഞ്ഞയച്ചു. അതോടെപ്പം എല്ലാ ജന്തു ജാലങ്ങളും അവരവരുടെ പാർപ്പിടത്തിലേക്കു ചേക്കേറി. അതോടൊപ്പം പൂക്കൾ കൊഴിയുകയും ഇന്നലെകളുടെ പുതുമകളിൽ ജീവിച്ച ഇലകളും പൂക്കളും ആ നല്ല ഓർമകളിൽ പൊഴിയും. കുറച്ച് നിമിഷത്തെ ഈകാലയളവ് കഴിഞ്ഞാൽ പ്രക്ര്യതി വേറെ ഭാവത്തിൽ ആവും. രാത്രിയുടെ അന്ധകാരത്തിൽ നമ്മെ പേടിപ്പിക്കുന്ന ഘോരമായ ശബ്‌ദത്തിൽ പ്രകൃതിയെ ആശ്വസിപ്പിക്കാൻ പൂർണ ചന്ദ്രനും താര ഗണങ്ങളും വിണ്ണിൽ പ്രകശം പടർത്തി നൃത്തം വൈകുന്നു. അതിൽ പ്രകൃതി സന്തോഷവതിയായി. പുതിയ പുലർകാലത്തെ വരവേല്കുന്നതിനായി നിദ്രപൂകുന്നു... ഈ പ്രകൃതി എപ്പോളും ഒരു പോലെ യാണെങ്കിൽ നമുക്കും പക്ഷി മൃഗാദികൾക്കും എന്നും അലസതയും ജീവിതത്തിൽ മടുപ്പും ഉണ്ടാകുന്നു ഒരു പുതുമയും ഉണ്ടാവില്ല. ഇതു മാറാൻ പ്രകൃതി നമ്മേ പല ഭാവങ്ങൾ കാട്ടി തരുന്നു. പ്രകൃതി യുടെ പുതുമയും സൗന്ദര്യം ആസ്വദിക്കുമ്പോൾ തന്നെ നമുക്ക് പുതു ജീവൻ കിട്ടുന്നു ഇതിനിടയിൽ വസന്തവും, മഞ്ഞും, മഴയും, വേനലും കടന്ന് പോകുന്നു. മനുഷ്യന് ആവശ്യം ആയ എല്ലാവസ്തു കളും ഓരോ കാലചക്രത്തിൽ കൂടി നമുക്ക്. നമ്മൾ അറിയാതെ തന്നെ തരുന്നു. നമ്മൾ പ്രകൃതിക് നൽകുന്നത് വെറും സങ്കടം, വേദനയും മാത്രം. പ്രകൃതിയെ സൗന്ധര്യ ഉള്ളതാകാൻ മരങ്ങളും, നദിയും, പക്ഷി മൃഗാദികളും, പൂക്കളും എല്ലാ ആവശ്യം ആണ്. പ്രകൃതി നമ്മുക്ക് നൽകുന്നത് പോലെ നമുക്കും പ്രകൃതിക് വേണ്ടി മരങ്ങൾ വെച്ച് പിടിപ്പിക്കുകയും, ചെടികൾ വക്കുകയും മനോഹരം ആക്കി മാറ്റം. അങ്ങിനെ നമ്മുടെ ഓരോ പ്രഭാതവും സുന്ദരം ആക്കാം.........
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം