ജി.എച്.എസ്.എസ് ചാത്തനൂർ/അക്ഷരവൃക്ഷം/പാറു

Schoolwiki സംരംഭത്തിൽ നിന്ന്
പാറു

കുട്ടികൾക്കേറെ ഇഷ്ട്ടമുള്ള ആളാണ് പാറു എന്ന മുത്തശ്ശി. ഈ മുത്തശ്ശി കുട്ടികളായാണ് ഏറെ കൂട്ട് .അവർക്ക് കഥകളും പാട്ടുകളും ഒക്കെ പറഞ്ഞു കൊടുക്കുമായിരുന്നു ഈ മുത്തശ്ശി. ഒരു ചേരിയിലാണ് ഇവരുടെ താമസം. അടുത്ത് വീടുള്ള പത്തിരുപത് കുട്ടികളുമായാണ് മുത്തശ്ശിയുടെ പ്രധാന കൂട്ട് . ഇവർ കഷ്ടപ്പെട്ടു തന്നെയാണ് ജീവിതം ഇതു വരെ എത്തിച്ചത് .തൻ്റെ മക്കൾക്ക് കാര്യ പ്രാപ്തി ആയപ്പോൾ അവർക്കു തന്നെ തോന്നി അമ്മയേ ഇനി കഷ്ടപ്പെടുത്തി ക്കൂടാ എന്ന്. ഇവർ ഒരു ഭാഗ്യം ചേയ്ത സ്ത്രീതന്നെയാണ് .ഇത്തരത്തിലുള്ള മക്കൾ ലോകത്തുള്ള എല്ലാവർക്കും ഒരു വലിയ പാഠം തന്നെയാണ്. ഈ മുത്തശ്ശി ചിലപ്പോൾ ചില ഉപദേശങ്ങൾ നൽകും പക്ഷേ എല്ലാവർക്കും അത് പിടിക്കില്ല. ഒരു പള്ളിക്കൂടം പോലെ മുത്തശ്ശിയുടെ കഥകൾ കേട്ട് കുട്ടികൾ ശ്രദ്ധിച്ചിരിക്കും. ഈ മുത്തശ്ശി ചെറുപ്പത്തിൽ അനുഭവിച്ച വിഷമങ്ങൾക്കൊടുവിൽ അവർക്ക് കിട്ടിയ വരധാനം ആണ് ഈ മക്കൾ . ആ മുത്തശ്ശി തൻ്റെ കൊച്ചുമക്കളേ പോലെ കരുതുന്ന ആ ചേരിയിലെ മക്കൾക്ക് എന്നും ഒരു അവർക്ക് ഒരു സ്നേഹിതയായിരിക്കും.

ശരണ്യ ടി.ജെ
9 A ജി.എച്.എസ്.എസ് ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ