Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് നാമെല്ലാവരും ജീവിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുക തന്നെയാണ്. പരിസ്ഥിതി - ജീവികൾ, ജലസ്രോതസുകൾ, സസ്യങ്ങൾ എന്നിവയെല്ലാം അടങ്ങിയതാണ്. നാം മനുഷ്യർ പരിസ്ഥിതിയിൽ ഇടപഴകി ജീവിക്കുന്നവരാണ്. ജീവൻ നിലനിർത്താനായി ജലസ്രോതസുകൾ ഉപയോഗിക്കുന്നു. മരങ്ങളിലെയും സസ്യങ്ങളിലെയും പഴങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വിറകിനും വിട്ടുപകരണങ്ങൾക്കുമായി മരങ്ങളെ ആശ്രയിക്കുന്നു. മൽസ്യത്തിനായി ജലസ്രോതസുകളെ ആശ്രയിക്കുന്നു. പക്ഷെ ഇക്കാലഘട്ടത്തിൽ ഉയർന്നു വരുന്ന ഒരു പ്രധാന പോരായ്മ പരിസ്ഥിതി സംരക്ഷിക്കുന്നില്ല എന്നതാണ്. പരിസ്ഥിതി സംരക്ഷണം എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. എന്നാൽ പണം കണ്ട് ആർത്തി പിടിച് പരിസ്ഥിതിയിലെ ഓരോ വൃക്ഷങ്ങളും സസ്യങ്ങളും സമ്പാദിക്കാനുള്ള ഉപാധിയാണ് എന്ന് കണ്ടെത്തുന്ന അവർ തന്നെയാണ് പരിസ്ഥിതിയുടെ പ്രധാന നാശകാരിയും. തോട്ട പൊട്ടിച്ചു മീൻ പിടിച് ജലസ്രോതസുകൾ മലിനമാക്കുന്നു. പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും ചില പരിസ്ഥിതി വിരുദ്ധന്മാർ ഉദ്യോഗസ്ഥർ പറയുന്നത് കേൾക്കാതെ പ്ലാസ്റ്റിക് പുഴകളിലും മറ്റും എറിയുകയും പൊതുസ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷിക്കണമെങ്കിൽ ഓരോരുത്തരും ഉത്തരവാദിത്വപ്പെട്ടവരുടെ നിർദേശങ്ങൾ പാലിച് ഇറങ്ങി തിരിക്കണം. ബോധവൽക്കരണ പരിപാടികളിൽ ഏർപ്പെടുകയും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യണം എന്നാൽ മാത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യമാകുകയും മാലിന്യ മുക്ത പ്രകൃതി വാർത്തെടുക്കാനും സാധിക്കുകയുള്ളു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|