ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം / ഭീതി പരത്തുന്ന കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി പരത്തുന്ന കാലം

എന്തൊരു ഭീതി പരത്തുന്ന കാലമാണിത് ,കൊറോണക്കാലം .കൊറോണ എന്ന് കേട്ടപ്പോൾ സാധാരണ രോഗം പോലെയാണ് എന്നാണ് ഞാൻ കരുതിയത് .പിന്നീടാണ് ഈ രോഗം വളരെ ഭീകരമാണെന്നു എനിക്ക് മനസ്സിലായത് .കൊറോണ കൂടിയതോടെ എനിക്ക് കളിക്കാനോ പുറത്തിറങ്ങാനോ കൂട്ടുകൂടാനോ കഴിയുന്നില്ല .വീടിനുള്ളിൽ കളിച്ചു ഞാൻ മടുത്തു .ഇനി എന്നാണ് സ്‌കൂൾ തുറക്കുന്നത് .എന്റെ കൂട്ടുകാരെയെല്ലാം കാണാൻ കൊതിയായി .പിന്നെ എവിടെ പോയി വന്നാലും കയ്യും മുഖവും സോപ്പ് ഉപയോഗിച് കഴുകണം .പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക .എന്നാൽ ഈ വൈറസിനെ ലോകത്തു നിന്ന് നമുക്ക് തടയാം.

ആദിൽ മഫാസ് .ടി കെ
2A ജി.എച്ച്. എസ്. കൊളപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം