ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം /നമ്മെ പൂട്ടിയിട്ട കാലം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മെ പൂട്ടിയിട്ട കാലം

അപ്രതീക്ഷമായി വന്ന ഈ ലോക്ക് ഡൌൺ കാലത്തേ നമുക്ക് ഉപയോഗപ്പെടുത്താം .കളിയിലൂടെയും പഠനത്തിലൂടെയും മറ്റും .കോവിട് 19 എന്ന മഹാമാരി ലോകത്തെ ആകെ ഞെട്ടിച്ചിരുന്നു .രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിൽ എത്തിയിരിക്കുന്നു .ജനങ്ങൾ പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്നു .രോഗം പിടിപെട്ടു ലോകത്തു ഒന്നര ലക്ഷത്തിൽ അതികം പേർ മരിച്ചു വീണു .നമ്മുടെ ഭാരതത്തിൽ മാത്രം അയ്യായിരത്തിൽ അധികം പേർക്ക് കോവിട് സ്ഥിരീകരിച്ചിരുന്നു .യഥാർത്ഥത്തിൽ കോവ്ഡ് 19 ഭയപ്പെടാവുന്ന ഒരു രോഗമാണോ ? നമുക്ക് നോക്കാം രോഗം സ്ഥിരീകരിച്ചവർക്കു ശരിയായ ചികിത്സാ ലഭിച്ചാൽ എളുപ്പത്തിൽ ഭേദമാകുന്ന ഒരു രോഗമാണിത് .അത് കൊണ്ട് തന്നെ കോവിട് നമ്മൾ ഭയവിഹ്വലരാക്കാൻ മാത്രം ഒരു മഹാമാരി അല്ല .പക്ഷെ ഒരു ചെറിയ അശ്രദ്ധ കൊണ്ട് തന്നെ അണുബോംബ് പൊട്ടിത്തെറിക്കുന്നത് പോലെ ആകെ പടർന്നു പിടിക്കുന്ന ഒരു വൈറസ് രോഗമാണിത് .അപ്പോൾ നമ്മൾ ഓരോരുത്തരും നമ്മിലേക്ക്‌ എത്താതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത് .അതുകൊണ്ടു തന്നെയാണ് നമ്മുടെ ആരോഗ്യവകുപ്പ് നമുക്ക് ഒരുപാടു നിർദേശങ്ങൾ നൽകുന്നത് .അതിൽ പ്രദനപ്പെട്ടതാണ് സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകുക എന്നതും സാമൂഹിക അകലം പാലിക്കുക എന്നതും .ഇനി രോഗാണു നമ്മുടെ ശരീരത്തിലെത്തിയാൽ തന്നെ പ്രതിരോധശേഷി ഉള്ള ഒരു ശരീരത്തിന് ഒരു മരുന്നും കൂടാതെ തന്നെ വൈറസിനെ നശ്ശിപ്പിക്കാം . അപ്പോൾ നമ്മൾ ഓരോരുത്തരും പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചും ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും ഈ കൊറോണയോടു യുദ്ധം ചെയ്യാം .അങ്ങനെയാണെങ്കിൽ നമ്മൾ തന്നെ വിജയിക്കും ഈ യുദ്ധത്തിൽ . നമ്മുടെ കൊച്ചു കേരളം ഒരു പാട് വിജയിച്ചിരിക്കുന്നു ഈ യുദ്ധത്തിൽ .നമ്മുടെ ആരോഗ്യ മന്ത്രിയായ ശൈലജ ടീച്ചർ അടങ്ങിയ ആരോഗ്യ വകുപ്പും കേരളം പോലീസും സർക്കാരും എല്ലാറ്റിനും കൂടെ നിന്ന് പൊതുജനങ്ങളും ഒത്തൊരുമിച്ചു ഈ വൈറസിനോട് യുദ്ധം ചെയ്യുകയാണ് .നമ്മുടെ സർക്കാർ അതിനുവേണ്ടി കാണിച്ച ജാഗ്രത വളരെ പ്രശംസനീയമാണ് .അതുകൊണ്ടു തന്നെ നമ്മുടെ കൊച്ചു കേരളം ലോകത്തെ തന്നേ ശ്രദ്ധകേന്ദ്രമായിരിക്കുന്നു .നമുക്ക് ഈ ലോക്ക് ഡൌൺ കാലത്തേ മടക്കി അയക്കണം .നല്ലൊരു നാളെക്കായി 'ബ്രേക്ക് ദി ചെയിൻ' ഉയർത്തി പിടിക്കാം . അടുക്കളത്തോട്ടങ്ങൾ നിർമിച്ചും വീട്ടുജോലികളിൽ മുതിർന്നവരെ സഹായിച്ചും സമയം ചെലവഴിക്കാം .നമ്മുടെ വീട്ടിലിരിക്കാം.പരിസ്ഥിതിയെ സ്നേഹിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും കൂടെ പുസ്‌തകങ്ങൾ വായിച്ചും നമുക്ക് അറിവ് നേടാം .......

ഫാത്തിമ ലഫ്‌ന
6B ജി.എച്ച്. എസ്. കൊളപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം