ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം/കൊല്ലരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
കൊല്ലരുതേ....

എത്ര സുന്ദരമാണീ പ്രകൃതി
ഒന്ന് തൊട്ടു നോക്കാൻ അടുത്തപ്പോൾ
അതിനെ നമ്മൾ കീറിമുറിച്ചു

പാറിപ്പറക്കുന്ന പൂമ്പാറ്റകളുടെയും
 കൂട്ടം കൂട്ടമായി അന്നത്തിനു തേടുന്ന
മൃഗാദികളും നിറഞ്ഞ കാടുകൾ

മനുഷ്യ മനസ്സ് കീറി മുറിച്ച് അവന്റെ
ഇഷ്ട്ടങ്ങൾക്കായി അതിനെ മാറ്റി മറച്ചു
എന്നിട്ടും മതിയാവാതെ...... മനുഷ്യൻ

ജീവവായു തരുന്ന നമ്മുടെ പച്ചില ചാർത്തിയ
ഒരു തണലായി സംരക്ഷിക്കുന്ന
അമ്മയെ നാശത്തിലേക്കായി കൊണ്ടിടുന്നു
ഇനിയും തീരുന്നില്ല മനുഷ്യന് ...........

ദിവ്യസൃഷ്ട്ടി എത്രയോ വര്ഷത്തിനപ്പുറം
പണിത ഈ മഹാസുന്ദര സ്വർഗാലയം
അവൻ നരകമായി തീർക്കുന്നു
എല്ലാം അവന്റെ സ്വാര്ഥതക്കായ്

മനുഷ്യാ... നീ ഭയക്കണം
ഒരു നാൾ നിനക്ക് ഈ അമ്മയുടെ
 ശാപം ഉൾക്കൊള്ളേണ്ടി വരും
നാളെ ഉണ്ടാവുമോ എന്നറിയാത്ത
നിന്റെ ജീവിതത്തിൽ നീ വെറുമൊരു
കളിപ്പാട്ടമാണ്

അമ്മയെ വേദനിപ്പിക്കുന്ന ഓരോ മക്കൾക്കും
ആ അമ്മ നൽകുന്ന
ശാപത്തിന്റെ മോക്ഷത്തിനായി
പ്രകൃതി ആയ അമ്മയുടെ
 കാലിൽ വീഴേണ്ടി വരും
ഒരു നാൾ നിന്നെ ആ പ്രകൃതി
ഭയപ്പെടുത്തും .... കാത്തിരുന്നോ.....
മനുഷ്യ നീ ...........

ഷംന ഇ
7 A ജി എച് എസ് കൊളപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത