ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം/ആഗ്രഹം

Schoolwiki സംരംഭത്തിൽ നിന്ന്
ആഗ്രഹം

 
ദുർഗന്ധമായൊരു അന്തരീക്ഷം
ദുഷ്ടതകളുള്ള മനസ്സുപോലെ
ദയനീയമാണീ കാഴ്ചകാണാൻ
ദൂരേക്കു പോകേണ്ട കാര്യമില്ല
കുളവും പുഴയും തോടുകളും
പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞിടുന്നു
കേരളം എന്ന ഹരിത നാടീപ്പോൾ
കുപ്പ കൊണ്ട് നിറഞ്ഞീടുന്നു
ദാഹങ്ങൾ മാറ്റുന്ന ശുദ്ധ ജലമിപ്പോൾ
ചെളിയും കറകളും കുന്നുകൂടി
നല്ല ആഹാരശീലങ്ങൾ ദൂരം മാറി
ഫാസ്റ്റഫുഡിനോ ടാർത്തികൂടി
രോഗങ്ങളില്ലാത്ത കേരളമിപ്പോൾ
രോഗങ്ങൾ കൊണ്ട് നിറഞ്ഞീടുന്നു
ദൂരെ മാഞ്ഞുപോയ വസന്ത കാലം
പട്ടിയെ വീണ്ടും വന്നെത്തുമോ
ഈ പ്രകൃതിയിൽ
ചിത്രങ്ങളായി പൂത്തുലഞ്ഞ നാട്
ഇനിയും കണ്ണിൽ കാണാനാകുമോ
ഈ മായാജാലം .

ലുബ്‌ന ബി
7A ജി.എച്ച്. എസ്. കൊളപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത