ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/പിടയുന്ന ജീവനുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പിടയുന്ന ജീവനുകൾ


മെട്രോ പോൽ കുതിച്ചു പായുന്ന
മാനവർക്കിടയിലേക്കിതാ
രണ്ടു മാസ്കിട്ട മുഖങ്ങൾ
എനിക്കെന്തുപ്പറ്റി....
എൻ കൈകൾ മരവിച്ചുവോ
പിന്നിലേക്കു നോക്കുമ്പോഴിതാ
മരണത്തിൻ ശയ്യയിൽ ചിലർ
രണ്ടു നിമിഷങ്ങൾക്കുള്ളിൽ
ലോകം മാറി മറിഞ്ഞുവോ..
ആ സർവശക്‌തൻ തൻ കൈകൾ
എന്നിൽ പതിഞ്ഞു
ഞാൻ മഹാമാരിയിൽ നിന്ന്
മോചിതനായി
സോഫയിൽ ഇരുന്നു കൊണ്ട്
വിഡ്ഢിപ്പെട്ടിയിൽ നോക്കിയപ്പോൾ
ഞാനറിഞ്ഞു... അത് സത്യം
പറയാൻ തുടങ്ങിയിരിക്കുന്നു
ചങ്കിടിപ്പിക്കുന്ന വാർത്തകൾ
ഒരു വീട്ടിൽ കഴിഞ്ഞിരുന്ന
രണ്ട് സോദരങ്ങൾ
വേർപിരിഞ്ഞു പോയ്...
രണ്ടും മൂകമായ്... അടച്ചിട്ടുപോയ്...
അവിടെ കാവൽക്കാരായി ചിലർ...
എന്താണിത്?
ആ അതിർത്തിയിൽ പൊലിഞ്ഞുപോയ്
മനുഷ്യത്വത്തിൻ... നിറവുകൾ
നാമിപ്പോൾ വെറും ശൂന്യം
ജീവന്റെ കണക്കുകൾക്ക്
ആരു മറുപടി നൽകും?
ആ രോഗിതൻ ബന്ധുക്കൾ
കേണപേക്ഷിച്ചിട്ടും...
അതിർത്തിതൻ കാവൽക്കാർ
കണ്ടെന്ന് നടിച്ചില്ല...
ഒരു ജീവൻ കൂടി....
ലോകം എങ്ങോട്ടാണ്?
നാം മൂല്യങ്ങൾ മറന്നുവോ?
മറന്നുവോ മനുഷ്യ ബന്ധങ്ങൾ?

 

വേദശ്രീ.എം
10.A ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത