ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ Covid - 19

Schoolwiki സംരംഭത്തിൽ നിന്ന്
Covid - 19

സഞ്ചാരിയാണ് ഞാൻ ....
ലോകം മുഴുവൻ ചുറ്റികാണുന്ന സഞ്ചാരി ....

യാത്ര തുടരുന്നു ഞാൻ ....
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ....

ആനകണ്ണുള്ള ഒരു പറ്റം ജനതയുടെ നാട്ടിൽ ഞാൻ പിറവി കൊണ്ടു ....

ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഞാൻ അലഞ്ഞു നടന്നപ്പോൾ മനുഷ്യൻ ഭീതിയിലായി....

അവസാനം ഞാൻ ദൈവത്തിന്റെ പച്ചപ്പ്‌ നിറഞ്ഞ നാട്ടിലുമെത്തി
എന്റെ ഇറ്റലി അച്ചായനോടൊപ്പം....

ജാഗ്രത നിർദ്ദേശങ്ങളും പരിപാടികളും എന്നെ തുരത്താൻ സന്നദ്ധരാണവർ...

ഓർക്കാനും വിളിക്കാനും മറന്ന
ദൈവങ്ങളെ എല്ലാം ഓർത്തോർത്തു വിളിച്ചു നിലവിളി കൂടുന്നവർ....

ഞാൻ ഭയക്കുന്നു
എൻ മരണമടുത്തെന്ന് ....

എന്റെ യാത്രക്ക് വിരാമം കുറിച്ചിടും മുൻപ്....
നിങ്ങൾക്ക് ഞാൻ എന്നെ പരിചയപ്പെടുത്താം....

ഞാൻ കൊറോണ....

നിങ്ങൾ പേരിട്ടു വിളിക്കുന്ന
       Covid - 19.....

Raniya
6 A ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത