ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ വൈറസ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് കാലം

ഐസുലേഷൻ റുമിന്റെ നാല് ചുവരുകൾക്കുള്ളിലെ ഏകാന്തത എന്നെ വല്ലാതെ തളർത്തി...! ശരീരം മുഴവനായി മൂടിക്കെട്ടിയ ചില രൂപങ്ങൾ വന്ന് മൂന്ന് നേരം ഭക്ഷണം തന്നിട്ട്‌ പോകും. ഭാര്യയെയും കുട്ടികളെയും കാണാനുള്ള കൊതി വേറെ. പിന്നീടാണറിഞ്ഞത് അവരേയും വേറെ വേറെ റൂമുകളിൽ പാർപ്പിച്ചിട്ടുണ്ടെന്ന്...! മക്കളെ കുറിച്ചോർത്തപ്പോ ഗദ്ഗദം വിതുമ്പി ...! എല്ലാറ്റിനും കാരണക്കാരൻ ഞാനാണല്ലോ എന്നേ ർത്തപ്പോ ആ ദിവസത്തെ എന്റെ മനസ്സിന്റെ അഹന്തയെ എത്ര പഴിച്ചിട്ടും മതി വരുന്നില്ല ...! അതോർക്കുമ്പോ കുറ്റബോധം കൊണ്ട് മനസ്സ് നീറുകയാണ്... കേരളത്തിൽ ലോക് ഡൗൺ ആരംഭിച്ച ആദ്യ ദിവസം നാട്ടിലും തൊട്ടടുത്ത നാട്ടിലൊന്നും കോവിഡ് രോഗബാധിതരുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടില്ല ... അന്ന് രാവിലെ ലോക്ക് ഡൗണായിട്ട് ആളുകളൊ തെ വീട്ടിൽ തന്നെയാണോ അതോ ആരെങ്കിലും അങ്ങാടിയിലേക്കിറങ്ങുന്നുണ്ടോ എന്നൊക്കെ അറിയാനായി ചായ കുടി കഴിഞ്ഞ ശേഷം പതുക്കെ അങ്ങാടിയിലേക്ക് വച്ചു പിടിച്ചു ...! വിറകിൽ നിന്നും ഉമ്മ വിളിച്ച് ചോദിക്കന്നുണ്ടായിരുന്നു ; " മോനേ ... എടാ.... ഇന്ന് മുതൽ പുറത്തിറങ്ങാൻ പാടില്ലല്ലോ ...പിന്നെ നീ എവിടേക്കാടാ... എടാ.. ടി വി യിലൊക്കെയിതാ എഴുതി കാണിക്കുന്നു ആരും പുറത്തിറങ്ങരുതെന്ന് ... " ഉമ്മയുടെ വാക്ക് വകവെക്കാതെയാണ് അന്ന് അങ്ങാടിയിലേക്കിറങ്ങിയത്... അധികമാളുകളൊന്നും അങ്ങാടിയിലില്ല... കാകളൊക്കെ ഭൂരിഭാഗവും അടച്ചിട്ടുണ്ട്... ഒന്നോ രണ്ടോ കടകളേ തുറന്നിട്ടൊള്ളൂ... പല ചരക്കുകാരൻ ഹംസാക്കാന്റെ കാട തുറന്നുണ്ട്...! ശ്രീനിയും ഷുകൂറുമെല്ലാം അവിടെ നിൽക്കുന്നത് കണ്ട് അങ്ങോട്ട് നടന്നു...! അപ്പോഴാണ് ഡ്രൈവർ ഷമീർ അങ്ങോട്ട് വന്നത്... അവൻ വന്ന് കൈ നീട്ടിയപ്പൊ കൈ കൊടുത്തു... സംസാരിച്ചു... അത് കണ്ട ഷുക്കൂർ പറഞ്ഞു; "കൈ കൊടുക്കാനും മാസ്ക്ക് ധരിക്കാതെ തൊട്ടടുത്ത് നിന്ന് സംസരിക്കാനുമൊന്നും പാടില്ലാന്നാണ്..." "നീയൊന്ന് പോയേ... അതിന് ഇവിടെ ആർക്കും രോഗമൊന്നും ഇല്ലല്ലോ..." ഷുക്കൂറിന്റെ വാക്കുകളെയും ഞാൻ പുഛിച്ചു തള്ളി...! അവിടെ സംസാരിച്ചു നിൽക്കുന്നതി നിടയിലാണ് പോലീസ് വണ്ടി വന്ന് നിന്നതും വടിയുമായി മുന്നാല് പോലീസക്കാർ ചാടിയിറങ്ങിയതും..! " തന്നോടൊക്കെ വീട്ടിലിരിക്കാൻ പറഞ്ഞതല്ലെടോന്നും പറഞ്ഞ് എല്ലാവരെയും അടിചോടക്കാൻ തുടങ്ങി ...! എല്ലാവരും പല വഴിക്ക് ചിതറിയോടി...! രോഗമൊന്നുമില്ലാത്ത നാട്ടിലും വന്ന് പോലീസുക്കാർ അടിച്ചോടിക്കുന്നത് കണ്ടപ്പോ പോലീസുക്കാരോടും ഈർഷ്യ ത തോന്നി...! ഒരു വല്ലാത്ത ലോകം തന്നെ...! ഏതായാലും പോലീസുകാരുടെ തല്ല് കൊണ്ടില്ലല്ലോ എന്ന് സമാധാനിച്ചു വീട്ടിലേക്ക് നടന്നു...! വീട്ടിലെത്തി ഭക്ഷണം കഴിക്കുമ്പോ ടി വി ഓണാക്കി നോക്കി...! ചൈനയിലേയും ഇറ്റലിയിലേയും സ്പെയിനിലേയും കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ ഭീകരമായ അവസ്ഥകൾ വളരേയധികം ആകുലതയോടെയാണ് ന്യൂസ് റിപ്പോർട്ടർമാർ അവതരിപ്പിച്ചു ക്കൊണ്ടിരിക്കുന്നത്...! അതിനിടക്ക് വന്ന ബ്രേക്കിംഗ് ന്യൂസിൽ കണ്ണുകളുടക്കി....! " മലപ്പുറം ജില്ലയിൽ ഒരാൾക്ക് കോവിസ് - 19 സ്ഥിരീകരിച്ചു.." ഉമ്മയേയും ഭാര്യയേയും വിളിച്ച് വാർത്ത കാണിച്ച് കൊടുത്തു..! ഞെട്ടലോടെയാണ് അവരും ആ വാർത്ത വായിച്ചത്...! അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്... വേഗം പോയി ഫോൺ എടുത്തു... ഷുക്കൂറിന്റെ വക്കുകൾ ഹൃദയത്തിൽ ഭയാശങ്കകളുണ്ടാക്കി...! വാർത്തയിൽ പറഞ്ഞ കൊറോണ സ്ഥിരീകരിച്ച വ്യക്തി തൊട്ടടുത്ത പ്രദേശത്തുള്ളതാണ്...! മിനിഞ്ഞാന്നാണ് അയാൾ ഗൾഫിൽ നിന്നെത്തിയത്...! അതിനേക്കാളൊക്കെ എന്നെ ഭയപ്പെടുത്തിയത് ഞാനിന്ന് രാവിലെ കൈ കൊടുത്ത് സംസാരിച്ച ഡ്രൈവർ ഷമീറിന്റെ വണ്ടിയിലാണെത്രെ അവൻ ഗൾഫിൽ നിന്നും വന്നത്...! അതും കൂടി കേട്ടപ്പൊ വല്ലാതൊരു പേടി തോന്നി...! നമ്മുടെ ഈ കുഗ്രാമത്തിലൊന്നും ചൈനയിലുണ്ടായ ഈ രോഗം വരില്ലെന്ന് അഹങ്കരിച്ച തൊക്കെ വൃഥാവിലായി...! അവിടുന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഡ്രൈവർ ഷമീറിനെ ആംബുലൻസിൽ ഐസുലേഷനിലേക്ക് മാറ്റിയത് ഷുക്കൂർ പറഞ്ഞറിഞ്ഞത്...! അതും കൂടിയറിഞ്ഞപ്പോ ഹൃദയമിടിപ്പിന്റെ വേദന കൂടി...! രണ്ട് ദിവസത്തിന് ശേഷം ആരോഗ്യ വകുപ്പ് നിന്ന് വിളി വന്നു...! പേടിയോടെ കാത്തിരുന്ന ആ വിളി...! പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു....! പോലീസും ആരോഗ്യ പ്രവർത്തകരും ഒരുമിച്ചാണ് ആംബുലൻസിൽ വീട്ടിലേക്ക് വന്നത്...! ഉമ്മയേയും ഭാര്യയേയും കുട്ടികളേയും ആംബുലൻസിൽ കയറ്റുന്നത് കണ്ടപ്പോ ഹൃദയം പൊട്ടി പോയി...! ഓർക്കുമ്പോ പങ്ക് പൊട്ടുന്നപ്പോലെ...! "ഹലോ... ഭക്ഷണം ... " ശരീരം മൂടിപ്പൊതിഞ്ഞ നഴ്സുമാർ ദക്ഷണം കൊണ്ടുവന്നു വെച്ചപ്പോഴാണ് ഓർമ്മയിൽ നിന്നും ഉണർന്നത്...! ഭക്ഷണം കഴിച്ച ശേഷം ആരോഗ്യ മന്ത്രാലയം പറഞ്ഞ തനുസരിച്ച് സ്വയം നിയന്ത്രിച്ചിരുന്നെങ്കിൽ എനികൊരുപാട് പേരെ രക്ഷെപ്പെടുത്താമായിരുന്നു. എന്ന് ആത്മഗതം നടത്തി കട്ടിലിലേക്ക് ചാഞ്ഞു.

റുഫാ ഷാൻ.സി.കെ
9 A ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ