ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
അതിഥി

അതിഥികളാണവർ എന്നും
നാടിൻ പുരോഗതിക്ക് വിയർപ്പൊഴിക്കിയോർ
അരവയർ നിറയ്ക്കാൻ
മയിലുകൾ താണ്ടിവന്നവർ
ഒറ്റയാണെങ്കിലും ഒറ്റപെടാത്ത
ചേർത്തു നിർത്തേണം
നാടിൻ പുരോഗതിക്ക്
വൻപങ്ക് വഹിച്ചോർ
അന്നമൂട്ടിയെന്നും
അതിഥിയെയാത്രയാക്കാം
തിരികെയെത്തുമെന്നുറപ്പിൽ
നല്ലനാളെ വീണ്ടുംവരുംമെന്നുറപ്പിൽ

ബസില . എൻ
10 B ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത