ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നാട് വാണീടും കാലം

ചൈന യിലെ വുഹാനിൽ നിന്നും പടർന്നു പിടിച്ചു ഇന്ന് ലോകമാകെ നിശ്ചലമാക്കിയ മഹാമാരിയാണ് കൊറോണ വൈറസ്. അസുഖമുള്ള ആളുമായി ഇടപഴകുന്നതിലൂടെ പകരാം എന്നാ കാരണത്താലാണ് എല്ലാവരും പരസ്പരം അകന്നു നിൽക്കുന്നത്. കൃത്യമായി മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് വലിയ പ്രശ്നം. ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗതാഗതം, വിമാന സർവീസ്, കടകമ്പോളങ്ങൾ തുടങ്ങിയവയെല്ലാം നിർത്തലാക്കപ്പെട്ടു. എല്ലാവരും വീടുകളിൽ ഒതുങ്ങിക്കൂടി. അമേരിക്ക, ഇറ്റലി, ജർമ്മനി, ബ്രിട്ടൻ സ്പെയിൻ തുടങ്ങി നമ്മുടെ കേരളവും കൊറോണയുടെ ഭീതിയിൽ എരിഞ്ഞമര്ന്നു. എങ്കിലും നമ്മുട ഭരണകൂടത്തിന്റെയും ആരോഗ്യരംഗത്തിന്റെയും കൃത്യമായ ഇടപെടൽ കൊണ്ട് ഈ രോഗത്തെ മറികടക്കാൻ നമ്മെ ഏറെ സഹായിച്ചു. ഈ വൈറസിനെ ലോകത്ത് നിന്നും പൂർണ്ണമായും തുടച്ചു മാറ്റാതെ നമുക്ക് ആശ്വസിക്കാനാകില്ല. പരിസ്ഥിതി മലിനീകരണം കുറ്റകൃത്യങ്ങളും വളരെയധികം കുറഞ്ഞു എന്നതാണ് ഒരു നേട്ടം. എങ്കിലും ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഈ വൈറസിനെ തുടച് മാറ്റാൻ നമുക്ക് ചെയ്യാവുന്നത ഇത്രയേ ഉള്ളു. പൊതുസമ്പർക്കം ഒഴിവാക്കുക, masc, hand sanitizer തുടങ്ങിയവ ഉപയോഗിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക. ഭയപ്പെടേണ്ട കരുതൽ മതി. തീർച്ചയായും നമ്മൾ അതിജീവിക്കും

NASEEB M
9 B ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം