ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വശ്യ സുന്ദരമായ ഗ്രാമം.ഊർജസ്വലമായി സൂര്യൻ എണീക്കുന്നെ ഉള്ളു. എങ്ങും ഹരിത ഭംഗി.കൊച്ചു കൊച്ചു വീടുകളും വീടിന് മുറ്റത് അര പാവാടയും കുപ്പായവും ഇട്ട പെൺകുട്ടികൾ അടിച്ചു വാരുന്നു.പാട വരമ്പത്തുടെ കുളിച്ചു വൃത്തിയായി കാവി തുണി മടക്കി കുത്തി കലപ്പയുമായി നീങ്ങുന്ന കർഷകർ.ആരെയും നോക്കി നിൽക്കാൻ തോന്നിപ്പിക്കുന്ന കുളിരും സുഖവും വശ്യതയും നിറഞ്ഞ തോടിൻ വരമ്പുകളും ആമ്പൽ നിറഞ്ഞ കുളങ്ങളും. എവിടെയും മനോഹാരിത.ഇതെല്ലാം ശുചിത്വമുള്ള ഒരു ഗ്രാമം ആണ് നമ്മുടെ മനസ്സിൽ തെളിയുന്നത്.

ശുചിത്വമാണ് ഭംഗിയെ സൃഷ്ടിക്കുന്നത്. ശുചിത്വമുള്ള മനസും ശരീരവും ആരോഗ്യവും സൃഷ്ടിക്കുന്നു.ഒരു ഗ്രാമത്തിന് ഭംഗി നൽകുന്നത് ഗ്രാമത്തിന്റെ പരിസരം ശുചിത്വം പാലിക്കുമ്പോഴാണ് . ആരോഗ്യവുമുള്ള ചുറ്റുപാടും ഉണ്ടാവുന്നത്. പരിഷ്കാരം കൊണ്ട് നിർമിചെടുക്കുന്ന കൃത്രിമത്വതേക്കാൾ ഈ പച്ചയായ നാട്ടിൻപുറമാണ് ഏറെ നല്ലത്.ശുചിയായി നമ്മുടെ ശരീരം ശ്രദ്ധിക്കുന്നത് ആരോഗ്യം സൃഷ്ടിക്കുന്നു അത് മാത്രം പോരാ നമ്മുടെ പരിസരം കൂടെ നാം ശ്രദ്ധിക്കുക. വെള്ളം കെട്ടിക്കിടക്കതെയും ചപ്പ്ചവറുകൾ കുമിഞ്ഞു കൂടാതെയും അവശിഷ്ടങ്ങൾ തോട്ടിലും വെള്ളക്കെട്ടുകളിലും റോഡിലും നിക്ഷേപിക്കാതെയും നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാം.വൃത്തിയുള്ള ശരീരവും പരിസരവും രോഗങ്ങൾ ഇല്ലാത്ത ആരോഗ്യമുള്ള ജനതയെ സൃഷ്ടിചെടുക്കും.ശുചിത്വമില്ലായ്മയാണ് ഇന്ന് ആദുരാലയങ്ങളുടെ വർധനവ് നമുക്ക് കാണിച്ചു തരുന്നത്.

വശ്യമായ മനോഹരീത ഗ്രാമങ്ങൾ ഇന്ന് അന്യം നിന്നിരിക്കുന്നു. കൃത്രിമത്വത്താൽ വാർതെടുത്ത ചൂട്മണം പരക്കുന്ന ശ്വാസം പോലും വിശ്വസിച്ചു ശ്വസിചെടുക്കാൻ സാധിക്കാത ഒരു സമൂഹം. വെള്ളത്തിൽ പോലും മായം നിറഞ്ഞു. ഭക്ഷണം പോഷകമില്ലാത്ത നിറം മാത്രം ഉള്ളതായി. വസ്ത്രങ്ങളിൽ മാത്രമല്ല മാറ്റം സംഭവിച്ചത് മുറ്റവും മണ്ണും തൂത്തു വൃത്തിയാക്കാൻ പാവാടയിട്ട പെൺകുട്ടികളെയും കാണാതെയായി.

ശുചിത്വബോധം വാർത്തെടുക്കുന്ന ആരോഗ്യമുള്ള ഒരു സമൂഹം ഇന്ന് ഇനി മുതൽ നമ്മുടെ പരിശ്രമത്തിലൂടെ വാർത്തെടുക്കാൻ ശ്രമിക്കാം


ഫാത്തിമ തസ്നി. P
9 C ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം