ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/പോരാടുക നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുക നമ്മൾ

മാനവരാശിയെ മൂടുപടത്തിൻ
പിന്നിലൊളിപ്പിച്ച കാലം
ലോകത്തെയൊന്നാകെ ചങ്ങലയിൽ
തളയ്ക്കാൻ ശ്രമിച്ചൊരു കാലം
പ്രളയത്തിനെതിരെ കൈകോർത്തെ-
തിർത്തു നിന്നു നാം
ചങ്കുറപ്പാൽ തുരത്തീ നമ്മളീ നിപയെയും
തകരുകയില്ലയീ കോർത്തുപ്പിടിച്ച
കരങ്ങൾ തൻ കെട്ടുറപ്പ്
തകർക്കുകയില്ലിനീ ആരുമേയീ
ജനങ്ങൾതൻ ശ്വാസത്തിൽ
ഉയിർത്തിടും ചങ്കുറപ്പ്

കീഴടങ്ങില്ല നമ്മളീ മഹാമാരിക്ക് മുന്നിൽ
പുത്തൻ പ്രതീക്ഷകളാൽ മറികടക്കും
നമ്മളീ ആതുരകാലത്തെ
ശിരസ്സ് നമിച്ചിടുന്നീ ഞാനീ
നാടിൻ രക്ഷകർക്ക് മുന്നിൽ
പോരാടുക നിരന്തരം
വാളിനെക്കാൾ മൂർച്ചയുള്ളൊരീ
ആത്മ വിശ്വാസത്താൽ നേരിടും
നമ്മളീ മഹാമാരിയെ
പോരാടുക നിരന്തരം
പോരാടീടുക നിരന്തരം
 പ്രതിരോധിക്കാം ജയിച്ചീടാം
എതിർത്തു നില്കാം തോൽപ്പിക്കാം.

സുപ്രിയ കെ
10 ബി ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത