ജി.എച്ച്. എസ്.എസ്. എടപ്പാൾ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
യോഗ വിശദീകരണ ക്ലാസ്സ്

SPC യിേലക്ക് ജൂനിയർ കേഡറ്റുകെള തെരഞ്ഞടുക്കുന്നതിനുള്ള പ്രിലിമിനറി പരീക്ഷ ജൂൺ 12 വ്യാഴാഴ്ച സ്കൂളിൽ വെച്ച് നടത്തി. പ്രിലിമിനറി പരീക്ഷയിലൂെട തെരഞ്ഞടുക്കെപ്പട്ടവരിൽ നിന്നും മെയിൻ പരീക്ഷയുടെയും കായിക ക്ഷമതാപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അന്തിമലിസ്റ്റ് തയ്യാറാക്കുന്നത്.

വിശദീകരണ ക്ലാസ്

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് എസ് പി സി, ഗൈഡ്സ് കേഡറ്റുകൾക്കായി യോഗ നാഷണൽ ലെവൽ ആയ പി ഗൗരിനന്ദന വിശദീകരണ ക്ലാസ്സ് എടുത്തു.


ആഗസ്റ്റ് 2 SPC സ്ഥാപകദിനാഘോഷം.

എസ് പി സി ദിനത്തിൽ ജി എച്ച് എസ് എസ് എടപ്പാളിലെ എസ്.പി.സി യൂണിറ്റ് വിവിധ പരിപാടികൾ നടത്തി. ചങ്ങരംകുളം എസ്.ഐ. ശ്രീ.രാധാകൃഷ്ണ പിള്ള സർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനപ്രസംഗത്തിൽ കേഡറ്റുകളുടെ ഉത്തരവാദിത്തങ്ങളേയും ചുമതലകളേയും ഓർമപ്പെടുത്തുകയും, മാതൃകാപരമായ പ്രവർത്തനങംങൾ നടത്തുന്നതിന് നിർദേശിക്കുകയും ചെയ്തു. തുടർന്ന് ശ്രീ.കെ.പി.ഉണ്ണികൃഷ്ണൻ സർ കേഡറ്റുകൾക്ക് സൈബർ ബോധവത്കരണ ക്ളാസ് എടുത്തു. അതിനു ശേഷം കുട്ടികളുടെ വിവിധ പരിപാടികളും നടന്നു നമ്മുടെ സ്കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപിക ജയ ടീച്ചർ എഴുതി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ പാർഥിവ് ആലപിച്ച വരികൾക്ക് എസ്.പി.സി കേഡറ്റ്സ് ചുവടു വച്ചപ്പോൾ അത് വേറിട്ടൊരു അനുഭവമായി. പരിപാടിയിൽ സിവിൽ പോലീസ് ഓഫീസർ വിഷ്ണു പ്രസാദ്, പി.ടി.എ പ്രസിഡന്റ് രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി രഘുനാഥൻ, CPO രഞ്ജിത് എന്നിവർ സംസാരിച്ചു.