ജി.എച്ച്. എസ്.എസ്. എടപ്പാൾ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/2025-26
എടപ്പാൾ ഗവ: ഹയർസെക്കന്ററി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സപ്റ്റംബർ 19 വെള്ളിയാഴ്ച ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു.സപ്റ്റംബർ 22 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി സ്വതന്ത്ര സോഫ്റ്റ് വെയർ പ്രതിജ്ഞ എടുത്തു.
സെപ്റ്റംബർ 23 ചൊവ്വാഴ്ച സ്വതന്ത്ര സോഫ്റ്റ് വെയർ പ്രചരണാർത്ഥം ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി.
സ്വതന്ത്ര സോഫ്റ്റ് വെയർ എന്തെന്ന് വ്യക്തമാക്കുന്ന ഒരു ബോധവൽക്കരണ ക്ലാസ്സ് സെപ്റ്റംബർ 25 വ്യാഴാഴ്ച നടത്തി.
റോബോട്ടിക്സ് സാങ്കേതിക വിദ്യ വിശദമാക്കുന്ന തരത്തിൽ 'റോബോ എക്സ്പോ 2025' സെപ്റ്റംബർ 26 വെള്ളിയാഴ്ച നടത്തി. അന്നേ ദിവസം തന്നെ നാളെയുടെ സാങ്കേതികവിദ്യയായ റോബോട്ടിക്സ് വിശദമാക്കുന്ന സെമിനാറും നടന്നു.





