ജി.എച്ച്. എസ്.എസ്. എടപ്പാൾ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സ്വതന്ത്ര വിജ്ഞാനോത്സവം 2023 ന്റെ ഭാഗമായി ജി എച്ച് എസ് എസ് എടപ്പാൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. 07/08/2023 തിങ്കളാഴ്ച്ച ലിറ്റിൽകൈറ്റ്സ് യ‍ൂണിറ്റിന്റെ യോഗം ചേർന്ന് പരിപാടികൾ ആസ‍ൂത്രണം ചെയ്ത‍ു. 09/08/2023 ബ‍ുധനാഴ്ച എച്ച് എം, പി ടി എ പ്രസിഡണ്ട് എന്നിവര‍ുടെ സാന്നിധ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗമായ ഷഫാന റഷീദ് സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ച‍ു.

10/08/2023 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നെദ,അഭിമന്യു, ആൻലിയ എന്നിവര‍ുടെ നേതൃത്വത്തിൽ സ്ക‍ൂൾതല സെമിനാർ പ്രസന്റേഷൻ നടത്തി.

11/08/2023 വെള്ളിയാഴ്ച സ്വതന്ത്ര വിജ്ഞാനോത്സവവ‍ുമായി ബന്ധപ്പെട്ട ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി. 14/08/2023 തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണി മ‍ുതൽ 4 മണി വരെ ഐ ടി കോർണർ റോബോ എക്സ്പോ സംഘടിപ്പിച്ച‍ു.ഐ ടി ഉപകരണങ്ങൾ, റോബോട്ടിക് കിറ്റ്, റോബോട്ടിക് ഉപകരണങ്ങള‍ുടെ പ്രവർത്തനം, ഗെയിം കോർണർ എന്നിവ എക്സ്പോയിൽ ഉൾപ്പെട‍ുത്തി.

സ്വതന്ത്ര സോഫ്റ്റ്‍വെയറ‍ുകളെക്ക‍ുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം പകരാൻ ഫ്രീഡം ഫെസ്റ്റ് 2023 ന് സാധിച്ച‍ു.