ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
പുസ്തകവിതരണം

ചായ്യോത്ത് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളുടെ വായനാ താല്പര്യം വർധിപ്പിക്കുന്നതിൽ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം നിർണായക പങ്കുവഹിക്കുന്നുണ്ട്.ഏഴായിരത്തോളം പുസ്തകങ്ങൾ ഇന്ന് ലൈബ്രറിയിൽ ഉണ്ട് കൂടാതെ ക്ലാസ് ലൈബ്രറികളും സജീവമായി പ്രവർത്തിക്കുന്നുണ്ട് കോ വിഡ്  അവധിക്കാലത്ത് പോലും രക്ഷിതാക്കൾ വഴി കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചു കൊടുത്തിട്ടുണ്ട്. ഈ വർഷം ലൈബ്രറിക്കു വേണ്ടി പുതിയ ഒരു റൂം സജ്ജീകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. സ്കൂളിന്റെ തനത് പ്രവർത്തനമായ പുസ്തക ചലഞ്ച് വഴി ആയിരത്തിലധികം പുസ്തകങ്ങൾ  ലൈബ്രറിയിൽ പുതുതായി എത്തിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു.മലയാളം വിഭാഗം അധ്യാപകൻ ശ്രീ കെ വി രമേശൻ മാസ്റ്റർ ആണ് ലൈബ്രറിയുടെ ചാർജ് വഹിക്കുന്നത്.