ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/ എന്റെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിഷു

ഇന്ന് വിഷുവാണ്. ഞങ്ങൾ കുട്ടികളായി നാലുപേരാണു വീട്ടിൽ ഉള്ളത്. ഇരട്ടസഹോദരിയും സഹപാഠിയുമായ അദ്വൈത, മാമന്റെ മക്കളായ ആത്മികയും ആത്മേയയും ഉണ്ട്. തൊട്ടടുത്തു തന്നെയാണ് അമ്പലമുള്ളത്. രാവിലെ തന്നെ ഞങ്ങൾ കുളിച്ച് അമ്പലത്തിലേക്ക് പോയി. വഴിയരികിൽ ഒരു പട്ടിയെ കണ്ടപ്പോൾ ഞങ്ങൾക്കു പേടിയായി. അതുകണ്ടപ്പോൾ കൂടെ വന്ന അമ്മമ്മ പറഞ്ഞു പേടിക്കേണ്ട, അതൊന്നും ചെയ്യില്ല, അമ്പലത്തോടു ചേർന്ന് ദിവസവും കാണാറുള്ളതാണ് അതെന്ന്. കണിയൊരുക്കിയതു കാണാനായി അമ്പലത്തിൽ 7 പേരുണ്ടായിരുന്നു. എല്ലാവരും തൊഴുതു പ്രാർത്ഥിക്കുന്നത് മാസ്ക്ക് വെച്ചായിരുന്നു. ഞങ്ങൾക്ക് അതുകണ്ടപ്പോൾ ചിരിവന്നു. അതു കണ്ടതു കൊണ്ടാവണം, അമ്മമ്മ കൈയ്യിൽ കരുതിയ മാസ്ക് എടുത്തിട്ട് ഞങ്ങൾക്കും തന്നു... പ്രസാദവും വാങ്ങിച്ച് ഞങ്ങൾ ഉടനേ വീട്ടിലേക്ക് വരികയായിരുന്നു. അമ്മമ്മ അതി രാവിലെ എഴിന്നേറ്റ് വീട്ടിൽ കണി വെച്ചിട്ടുണ്ടായിരുന്നു. കൊറോണ വന്ന് ലോകത്തെ പേടിപ്പിച്ചതു കൊണ്ട് തികച്ചും നാടൻ വിഭവങ്ങൾ വെച്ചായിരുന്നു കണിവെച്ചിരുന്നത്. ചക്കരും മാങ്ങയും വെള്ളരിക്കയും പയറൂം ഒത്തിരി നാണയങ്ങളും രാവിലെ അമ്മമ്മ ഉണ്ടാക്കിയ പലഹാരവും കണിക്കൊന്നയും കൃഷ്ണവിഗ്രഹത്തിൽ തുളസുപ്പൂമാലയും ഒക്കെയായിരുന്നു കണിവിഭവങ്ങൾ. മാമൻ വന്ന് ഞങ്ങളെ ഒന്നിച്ചു നിർത്തി കുറേ ഫോട്ടോകൾ എടുത്തിരുന്നു. അമ്മമ്മ ഉച്ചയ്ക്ക് വിഷു സദ്യ ഉണ്ടാക്കുന്ന കാര്യങ്ങളിലേക്ക് മുഴുകി. പറ്റുന്നതു പോലെ സഹായിക്കാൻ അദ്വൈതയും ഞാനും റെഡിയായിരുന്നു. ചെറിയ ചെറിയ പണികൾ ചെയ്യാൻ ഞങ്ങളെ എന്നും വിളിക്കാറുള്ള അമ്മമ്മ ഇന്നു വിഷുവായതു കൊണ്ട് നിങ്ങൾ വാവയോടൊപ്പം (ആത്മേയ) കളിച്ചോളൂ എന്നു പറഞ്ഞു. ആത്മിക യുറേക്കയും ബാലരമയും എടുത്ത് അതു വായിച്ചു കേൾപ്പിക്കാത്തതിനാൽ കരയാൻ ഉള്ള ഭാവത്തിൽ ആയിരുന്നു. അദ്വൈതയ്ക്ക് യൂടൂബിൽ വിഡിയോ കാണാനായിരുന്നു ഇഷ്ടം. ഞാൻ ബുക്കും പേനയും എടുത്ത് ഈ കഥ എഴുതാൻ ഇരുന്നു. വാവ എന്റെ അടുത്തു തന്നെ കിടപ്പുണ്ടായിരുന്നു. കുറച്ചെഴുതിയിട്ട് ഞാൻ ആത്മികയ്ക്ക് ഒരു കഥ വായിച്ചു കൊടുത്തു. പിന്നെ അദ്വൈതയും ഞാനും അമ്മമ്മയെ സഹായിക്കാനായി ചെർന്നു. പാത്രങ്ങൾ അടുക്കി വെച്ചതേ ഉള്ളു, അമ്മമ്മ പായ്സത്തിന്റെ കാര്യം പറഞ്ഞ് കൊതിപ്പിച്ചു. ഇത്രയുമാണ് ഭക്ഷണം കഴിക്കുന്നതിനു മുമ്പുള്ള കാര്യങ്ങൾ.


Aaradiya S
5 C ജി.എച്ച്. എസ്.എസ്.ചായ്യോത്ത്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം