ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ എന്ന മഹാമാരി വന്നതിൽ പിന്നെ എല്ലാവരും കൂട്ടിൽ അകപ്പെട്ടിരിക്കുന്നത് പോലെയാണ്. ഈ കൊറോണയെ അകറ്റാനായി ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു.പ്രളയം പോയില്ലേ എന്ന് ആശ്വസിക്കുക യായിരുന്നു , അപ്പോഴാണ് കോവിഡ് 19 എന്ന മഹാമാരി വന്നത്. ഇതിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടി പോലീസ് കഷ്ടപ്പെടുന്നു.അതിനുവേണ്ടി പാത്രം കൊട്ടിയും ദീപം കൊളുത്തിയും ജനങ്ങൾ നിന്നിരുന്നു. ആശുപത്രികളിലും വീടുകളിലും ഒത്തിരി പേർ നിരീക്ഷണത്തിലുണ്ട്. ആളുകൾ പുറത്തുപോകുമ്പോൾ കൂട്ടംകൂടി നിൽക്കരുത്. കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ചു വൃത്തിയായി കഴുകുക. യാത്രപോകാൻ പാടില്ല. ബസ് ഇല്ലാത്തതുകൊണ്ട് ആർക്കും നാട്ടിലും മറ്റും പോകാൻ കഴിയുന്നില്ല. എത്രത്തോളം മുൻകരുതലുകൾ എടുക്കുന്നുവോ അത്രത്തോളം നമുക്ക് കൊറോണ എന്നാ കോവിഡ് 19 നെ അകറ്റാം. സാമൂഹ്യ സുരക്ഷ പെൻഷൻ ഉറപ്പാക്കി പ്രതിസന്ധിയിലും കൈത്താങ്ങായി കേരള സർക്കാർ കൂടെയുണ്ട്. വൈറസ് വ്യാപനം തടയുന്നതിനായി കേരള സർക്കാർ സമ്പൂർണ ലോക്ഡൌൺ പ്രഖ്യാപിച്ചു. മദ്യപിച്ചില്ലെങ്കിലും പുറത്തുപോയില്ലെങ്കിലും മനുഷ്യന് സ്വസ്ഥത ഉണ്ടാകാറില്ല . പക്ഷെ ഇന്ന് ആർക്കും പുറത്ത് പോകാൻ കഴിയുന്നില്ല. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾക്ക് പരീക്ഷ മാറ്റിവെച്ചു. ഈ 2020 ആർക്കും മറ ക്കാൻ കഴിയാത്ത വർഷം തന്നെ. എന്ന് തീരും ഈ മഹാമാരി?

അനന്യ എം
6 B ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം