ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025-26

ഈ അധ്യയനവർഷത്തെ കോഴിക്കോട് ജില്ല പ്രവേശനോത്സവം പെരിങ്ങൊളം ഗവ. ഹയർസെക്കന്ററി സ്കൂളിൽ വച്ചു വളരെ ആഘോഷപൂർവ്വം നടന്നു.ജൂൺ 2 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ പരിപാടികൾ ആരംഭിച്ചു. ബഹു. പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു  കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. MLA P T A റഹീം, പെരുവയൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുടങ്ങി മറ്റു പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. ഉദ്‌ഘാടന പരിപാടികൾക്ക് ശേഷം കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന്റെ അഭിമുഗ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പെരിങ്ങൊളം സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവരുടെ കലാവിരുന്നോടെ പരിപാടികൾ അവസാനിച്ചു.