ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/അക്ഷരവൃക്ഷം/വേർപാട്

Schoolwiki സംരംഭത്തിൽ നിന്ന്
വേർപാട്

ഒരു ദിവസം അപ്പുക്കുട്ടനും ഉണ്ണിയും കൂടി കളിക്കുകയായിരുന്നു. അപ്പോഴാണ് അവർ ആ വിവരം അറിഞ്ഞത് കൊറോണ എന്ന ഒരു പുതിയ രോഗം ലോകമാകെ പടർന്നു പിടിക്കാൻ തുടങ്ങിയിരിക്കുന്നു. അതിനേക്കാൾ ഞെട്ടിക്കുന്നത് ഈ മാരക രോഗത്തിന് ഇതുവരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യം ആയിരുന്നു .അപ്പോൾ അവർക്കു ഭയമായി.വൈകുന്നേരം ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ മുഖ്യമന്ത്രി ഇനിമുതൽ ആരും വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടുണ്ട് എന്നും വൈശാഖ് പറഞ്ഞു .ഇതു കേട്ടപ്പോൾ അപ്പുക്കുട്ടനും ഉണ്ണിയും അവരവരുടെ വീടുകളിലേക്ക് പോകാൻ തീരുമാനിച്ചു. ഒരു ദിവസം അപ്പുവിന്റെ മാമൻ അവന്റെ വീട്ടിലേക്ക് ധാരാളം മിഠായികളും കളിപ്പാട്ടങ്ങളും ഒക്കെയായി വന്നു.അവന് മാമൻ എന്നുവെച്ചാൽ ജീവൻ ആയിരുന്നു .അതുകൊണ്ട് തന്നെ രണ്ടു ദിവസം അവിടെ താമസിച്ചതിനു ശേഷം ആണ് മാമൻപോയതും. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അവനും അച്ഛനും അമ്മയ്ക്കും ചെറിയൊരു പനി വന്നത് .ആദ്യം അത് കാര്യമാക്കിയില്ല .എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കുറച്ച് ആരോഗ്യ പ്രവർത്തകർ അവരുടെ വീട്ടിലേക്ക് വന്നു. പിന്നീട് ഞങ്ങൾ പറയുന്നത് വരെ വീടിനുള്ളിൽ തന്നെ കഴിയണം എന്ന് അവരോട് പറഞ്ഞു .അവന് വല്ലാത്ത സങ്കടം വന്നു .കാരണം ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലഎന്നാണല്ലോ ഇതുവരെ കേട്ടിട്ടുള്ളത്. എന്താണ് സംഭവിക്കുക.ഇനി ആരാണ് തൻറെ കൂടെ കളിക്കുക. കുറച്ചു ദിവസങ്ങൾക്കു ശേഷം അപ്പു ഈ ലോകത്തോട് വിട പറഞ്ഞു എന്ന് ഉണ്ണി അറിഞ്ഞു ആർക്കും അവനെ കാണാൻ കഴിഞ്ഞില്ല. അവൻ അന്ന് ആരോടും ഒന്നും മിണ്ടിയില്ല. കുറെനേരം സങ്കടത്താൽ പൊട്ടിക്കരഞ്ഞു. അമ്മ അവനെ ആശ്വസിപ്പിക്കാനായി പറഞ്ഞു. "എല്ലാം വിധിയാണ് മോനെ "പക്ഷേ അതൊന്നും വിധി ആണെന്ന് കരുതാൻ അവന് കഴിഞ്ഞില്ല..

നിരഞ്ജൻ ആർ നാരായൺ
5എ ജി എച്ച് എസ് എസ് ശിവപുരം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ