ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/History

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

കോഴിക്കോട് നഗരത്തിന്റെ കിഴക്ക് സുവർണ്ണ നഗരി എന്നറിയപ്പെടുന്ന കൊടുവള്ളിയിൽ സ്ഥിതിചെയ്യുന്നു.നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കൊടുവള്ളി. 1957ൽ നിലവിലുണ്ടായിരുന്ന എലിമെന്ററി സ്കൂൾ അപ് ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ അനുവദിച്ചു.അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.പി.ഉമ്മർ കോയ ഹൈസ്കൂൾ ഉത്ഘാടനം ചെയ്തു. അഞ്ച് മുറി ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന് ഇരുപത്തിനാല് ക്ലാസ്സ്മുറികളിലായി പ്രവർത്തിക്കുന്നു.

 കൊടുവളളി  - കൊടുവളളി (വ്യപാരബന്ധം)
          -കൊടിയവളളി(ജൈവസമ്പന്നത)
  • 1957 ജൂൺ 26 7,8 ക്ള‍ാസുകൾ പ്രവർത്തിച്ചു തുടങ്ങി.
  • സർവ്വ‍‍ശ്രീ എം.എൽ.എ,കെ.വി. മോയിൻകുട്ടി ഹാജി,ഗോപാലൻകുട്ടി നായർ,
 പഞ്ചായത്ത്  പ്രസിഡന്റ  ടി.കെ പരിയേയികുട്ടി അധികാരി,കോതൂർ മുഹമ്മദ് മാസ്റ‍റർ,
 ടി.പി.കൃഷ്ണൻ നായർ,പി.ടി ആലിക്കുട്ടി ഹാജി,എ.ഉണ്ണീരി, കെ.കുട്ടിയോമു,
 പി.പി.ഗോവിന്ദൻ മാസ്ററർ , തുടങ്ങിയവർ ഈ മഹാസംരംഭത്തിന്  മുൻകൈയ്യെടുത്തു.
  • SSLC ആദ്യബാച്ച് 1960-ൽ പരീക്ഷ എഴുതി.പരീക്ഷാകേന്ദ്രം കുന്നമംഗലം HS ആയിരുന്നു. *46 ആളുകളിൽ 26 പേർ വിജയിച്ചു.
  • വിജയ ശതമാനം 56 .
  • 2004 വരെ സെഷണൽ സമ്പ്രദായത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചത്.
  • കരുവൻ പോയിൽ ഹൈസ്കൂൾ സ്ഥാപിതമായതോടെ സാധാരണ പഠന സമയക്രമത്തിലേക്ക് മാറി.
  • 1997-ൽ ഹയർ സെക്കന്ററി വിഭാഗം നിലവിൽ വന്നു.
  • MLA ,MP, ഫണ്ടുകൾ,ജില്ല,പഞ്ജായത്ത്, മുൻസിപ്പാലിററി ധനസഹായം,SSA,RMSA , ഫണ്ടുകൾ കാലാകാലങ്ങളിലുള്ള വികസനപ്രവർത്തനങ്ങൾക്ക് സഹായമായി.