ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്



വിദ്യാരംഗം.


അറിവു നേടുന്നതോടൊപ്പം കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാസാഹിത്യ വാസനകളെ ഉണ൪ത്തി പ്രകാശിപ്പിക്കുന്ന രംഗവേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാ൪ത്ഥികളേയും അംഗങ്ങളാക്കിക്കൊണ്ട് ഈ അദ്ധ്യായന വ൪ഷാരംഭത്തിൽ തന്നെ ഈ ക്ലബ്ബിൻെറ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു. കുമാരി. നെഹ്‍നു നൈന(8c) അദ്ധ്യക്ഷനും കുമാരി. അനാമിക ഷാജി(8c)സെക്രട്ടറിയും ശ്രീമതി. സ്റ്റെല്ലാ മരിയ തോമസ് സ്‍കൂൾ തല കൺവീനറും ആയി തെരെഞ്ഞെടുക്കപ്പെട്ടു. 12-07-19 വെള്ളി സ്‍കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്‍മാസ്ററ൪ നി൪വ്വഹിച്ചു.