ജി.എച്ച്. എസ്അടിമാലി/സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒന്നാന്ന് സയൻസ് ക്ലബ്ബ്. സ്കൂളിലെ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തനം കാഴ്ചവയ്ക്കുന്നു.2021-22 അധ്യയന വർഷത്തിൽ ജൂലൈ 21-ചാന്ദ്രദിനം ഓൺലൈനായി മത്സരങ്ങൾ സംഘടിപ്പിച്ചു. ഡോക്യുമെൻററിനിർമ്മാണം, പോസ്റ്റർ നിർമാണം, മോഡൽ നിർമ്മാണം, കഥ, കവിത, യാത്രാവിവരണം, ബഹിരാകാശ സഞ്ചാരികളുടെ വേഷം ധരിക്കൽ എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും കുട്ടികൾ നന്നായി പങ്കാളിത്തം കാഴ്ചവയ്ക്കുകയും ചെയ്തു.
ഓഗസ്റ്റ് മാസത്തിൽ ശാസ്ത്ര രംഗത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയിച്ചവരെ സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ശാസ്ത്രലേഖനത്തിന് യുപി വിഭാഗത്തിൽ നിന്ന് ഫിയോണ ബ്രിജിത്ത് ഷാജി സബ് ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച് എസ് വിഭാഗത്തിൽ അശ്വതി മുരളീധരൻ ശാസ്ത്രലേഖനത്തിന് മൂന്നാം സ്ഥാനം നേടി. ലോക ബഹിരാകാശ വാരവുമായി ബന്ധപ്പെട്ട് ഐ എസ് ആർ ഒയിലെ യുവ ശാസ്ത്രജ്ഞൻ കുട്ടികൾക്ക് ഒരു ഓൺലൈൻ ക്ലാസ്സും എടുത്തു.