ജി.എച്ച്. എസ്അടിമാലി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2025-26 വർഷത്തെ പ്രവർത്തനങ്ങൾ
| 29041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 29041 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 26 |
| അവസാനം തിരുത്തിയത് | |
| 03-08-2025 | Nishaabdulkhada |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്


അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ one day സ്കൂൾ ക്യാമ്പ് 12 -6-2025 ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ഒരു ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് എന്നും ഇന്നത്തെ യുഗത്തിൽ സോഷ്യൽ മീഡിയ പോലെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകൾ അറിയാത്തവരായി ആരും ഉണ്ടാകില്ല എന്നും ടീച്ചർ പറഞ്ഞു. കൈറ്റ് മെന്റർ മാരായ നിഷ അബ്ദുൽ ഖാദർ സുനൈന എം എന്നിവർ ക്യാമ്പിനെ കുറിച്ച് സംസാരിച്ചു. SNDPVHSS ലെ ടീച്ചറായ Mrs prajitha PK ആയിരുന്നു നമ്മുടെ സ്കൂളിലെ ക്യാമ്പിന് ആർ പി ആയി എത്തിയത്.
ക്യാമ്പിന്റെ തുടക്കം ഒരു ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റി ആയിരുന്നു. ആർ പി കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രദർശിപ്പിച്ചു കൊണ്ടുള്ള ഗെയിം അവതരിപ്പിച്ചുകൊണ്ട് ഓരോ ഗ്രൂപ്പിനും പേരു കൊടുത്തു. സോഷ്യൽ മീഡിയയിൽ വൈറലായ റീൽസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തുകൊണ്ട് എല്ലാ ഗ്രൂപ്പുകാരും എന്തെങ്കിലും തരത്തിലുള്ള റീൽസ് നിർമ്മിക്കാൻ ആവശ്യപ്പെട്ടു. എല്ലാ ഗ്രൂപ്പുകാരും ചെറിയതോതിൽ റീൽസ് അവതരിപ്പിച്ചു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഇഷ്ടമുള്ള പൊറോട്ടയും ചിക്കൻ കറിയും നൽകി.
ഉച്ച കഴിഞ്ഞുള്ള സെക്ഷനിൽ റിസോഴ്സ് ഫോൾഡറിൽ നൽകിയ വീഡിയോസ് ആർ പി കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അതിനുശേഷം ഓരോ ഗ്രൂപ്പിനോടും കേഡൻ ലൈവ് എന്ന ആപ്പ് ഉപയോഗിച്ച് റിസോഴ്സ് ഫോൾഡറിൽ നിന്നും വീഡിയോസും എഡിറ്റ് ചെയ്ത് റീൽസ് നിർമ്മിക്കുന്നത് കാണിച്ചുകൊടുത്തു. ഓരോ ഗ്രൂപ്പുകാരും ആർ പി യോടൊപ്പം തന്നെ ചെയ്തു പൂർത്തിയാക്കി. വീഡിയോ ചിത്രീകരിച്ച് കേഡൻ ലൈവിൽ വീഡിയോ എഡിറ്റിംഗ് നടത്തി സ്കൂൾ പ്രവേശനോത്സവത്തിന്റെ ഒരു പ്രോമോ വീഡിയോ തയ്യാറാക്കുന്നത് അസൈൻമെന്റ് ആയി ആർ പി നൽകി. കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി വീഡിയോ എഡിറ്റിംഗ് ക്ലാസുകൾ മനസ്സിലാക്കി. ഈ തരത്തിലുള്ള സ്കൂൾ ക്യാമ്പ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായി. കൈറ്റ് മെന്ററായ സുനേന എം .ആർ പി ക്ക് നന്ദി പറഞ്ഞു. നാല് മണിയോടെ ക്യാമ്പ് അവസാനിച്ചു.