ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/സ്കൗട്ട് ആന്റ് ഗൈഢ്

സ്ക്കൗട്ടിങ്ങ് പ്രസ്ഥനത്തിന്റെ ഉപജ്ഞാതാവായ ബേഡൻ പവ്വല് ‍ സ്ക്കൗട്ടിങ്ങിന്റെ ലക്ഷ്യത്തേക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി - സഹപൗരൻമാരെ സേവിക്കുന്നതിന് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോട് കൂടി , സ്വാർത്ഥതയുടെ സ്ഥാനത്ത് സേവനത്തെ പ്രതിഷ്ഠിക്കുകയും കുട്ടികളെ വ്യക്തിപരമായി സൻമാർഗീകവും, കായീകവുമായി കഴിവുറ്റവരാക്കുകയും ചെയ്ത് ഭാവി പൗരൻമാരുടെ നിലവാരം പ്രത്യേകിച്ച് സ്വഭാവത്തിലും ആരോഗ്യത്തിലും വികസിപ്പിച്ചെടുക്കുക എന്നതാണ് സ്ക്കൗട്ട് പരിശീലനത്തിന്റെ ലക്ഷ്യം. - ഉത്തമ പൗരത്വ പരിശീലനം ലക്ഷ്യമിട്ട് രൂപപ്പടെത്തിയ സ്ക്കൗട്ട് ഗൈഡ്പ്രസ്ഥാനം നാളത്തെ പൗരൻമാരെ അവർക്കും നാടിനും പ്രയോജനപ്പെടത്തക്കരീതിയിൽ വളർത്തിയെടുക്കുന്നു. സ്ക്കൗട്ടിങ്ങ് എന്ന വിശ്വസാഹോദര്യം 1908 - ൽ രൂപം ള്ളുകയായിരുന്നു. പട്രോൾ സിസ്റ്റം എന്ന മൂലക്കല്ലിൻമേൽ കെട്ടിപ്പെടുത്ത ഈ പ്രസ്ഥാനം ഞങ്ങളുടെ സ്ക്കൂളിൽ ആരംഭിക്കുന്നത് 1988 - ൽ ആണ്. ഗൈഡിങ് ആരംഭിച്ചത് 1997 - ലും. ഇടക്കാലത്ത് സ്ക്കൗട്ട് അധ്യാുകർ സ്ഥലം മാറി പോയതിനാൽ താല്കാലികമായി പ്രവർത്തനം നിലച്ചു. വീണ്ടും പുനരാരംഭിച്ചു. തുടർന്നിങ്ങോട്ട് മികച്ച പ്രവർത്തനം നടത്തി വരുന്നു. സ്ക്കൈട്ടിങ് ഗൈഡിങ്ങിലെ മികച്ച പുരസ്ക്കാരങ്ങളായ രാജ്യപുരസ്ക്കാർ , രാഷ്ട്രപതി അവാർഡുകൾ സ്ക്കൗട്ടുകളും ഗൈഡുകളും നേടിയെടുക്കുകയുണ്ടായി. മഞ്ജു സി. എസ്, രാഖി, അനു മരിയ പോൾ തുടങ്ങിയവർ ഗൈഡിങ്ങിലും ജിതിൻ. കെ കുര്യാക്കോസ്, സിജോ. പി.ജോയി, അനൂപ്. വി.എസ്, വിഷ്ണു. കെ.റെജി, തുടങ്ങിയവർ സ്ക്കൗട്ടിങ്ങിലും അവാർഡുകൾ നേടി.