ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ഭീതിയുടെ കാലം
ഭീതിയുടെ കാലം
രാമുവിൻെറയും നാരായണിയുടെയും മകനായിരുന്നു ഉണ്ണി. കർഷകകുടുംബത്തിൽ ജനിച്ച ഉണ്ണി ആഗ്രഹിച്ചിരുന്നത് വിദേശജീവിതവും ജീവിതസൗകര്യങ്ങളുമാണ്. ഇരുപത്തിയൊന്നാം വയസ്സിൽ വിവാഹിതനായ ഉണ്ണി ഉയർന്ന നിലയിലുളള ജോലി കരസ്ഥമാക്കുകയും തുടർന്ന് വിദേശത്തെക്ക് പോകുകയും ചെയ്‍തു. അവിടുത്തെ ജീവിതസൗകര്യങ്ങൾ ഉണ്ണിയെയും ഭാര്യയെയും ആകർഷിച്ചു കൊണ്ടിരുന്നു. മാത്രമല്ല പോറ്റി വളർത്തിയ മാതാപിതാക്കളെ ഉണ്ണി നിമിഷനേരം കൊണ്ട് മറന്നിരുന്നു. എന്നാൽ രാമുവും നാരായണിയും മകനെകുറിച്ച് എന്നും തന്നെ ഒാർക്കുകയും.അവൻെറ കുട്ടികാലത്തെ ഓർമ്മകൾ അയവിറക്കുകയും ചെയ്‍തു കൊണ്ടിരുന്നു. ഒറ്റ മകനായ ഉണ്ണി ജീവിതാവസാനം വരെ കൂടെ ഉണ്ടാകും എന്ന പ്രതീക്ഷ അവരിൽ നിന്നും മങ്ങാൻ തുടങ്ങി. പുറം ലോകത്തെ വർണ്ണവിസ്മയ കാഴ്ചകൾ ഉണ്ണിക്ക് ഒരു ലഹരിയാരുന്നു.നാടോ,വിടോ,കുട്ടികാലമോ ഒന്നും തന്നെ അവൻെറ മനസ്സിൽ ഇല്ലായിരുന്നു. ഉണ്ണിയുടെ ഭാര്യയും എന്നും തന്നെ പുറത്തുപോവുകയുംഅവിടുന്നുതന്നെ ഭക്ഷണം കഴിക്കുകയും ചെയ്‍തിരുന്നു.ഒരു ദിവസം ഉണ്ണിയുടെ ഭാര്യയായ മായക്ക് വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു.ശ്വാസംമുട്ടൽ ,ചർദ്ദി,ചുമ മുതലായ അസ്വസ്‍തതകൾ.ഉടൻ തന്നെ ഉണ്ണി അടുത്തുളളആശുപത്രിയിൽഎത്തിച്ചു.മായയുടെചികിത്സകൾനടന്നുകൊണ്ടിരിക്കെ ഉണ്ണിക്കും ചുമ തുടങ്ങിയിരുന്നു.ഡോക്ടറെ കണ്ടിറങ്ങിയ ഉണ്ണി മനസ്സിലാക്കി ഇപ്പോൾ വിദേശത്ത് വിളയാടിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് തന്നെയും ഭാര്യയെയും പിടിയിലാക്കിയിരിക്കുന്നു.ഉടൻ തന്നെ അദ്ദേഹത്തെയും ഐസിലേഷൻ വാർഡിലേക്ക് മാറ്റി.ഈ സാഹചര്യത്തിൽ പകുതിയോളം വിദേശരാജ്യങ്ങളിൽ കോവിഡ്-19വ്യാപകമായി കഴിഞ്ഞിരുന്നു.ധാരാളം ആളുകളെ കോവിഡ് മരണത്തിലേക്ക് എത്തിച്ചിരുന്നു. ഉണ്ണിയ്ക്കും ഭാര്യക്കും ആകെ പേടിയാരുന്നു.രോഗം വളരെയധികം മൂർച്ചിച്ചുകഴിഞ്ഞിരുന്നു.ആശുപത്രി കിടക്കയിൽ കിടക്കേ ഉണ്ണി തൻെറ കുട്ടികാലം ഒാർത്തു.പണ്ട് ഒരു പനി വരുമ്പോൾ അമ്മ അടുത്തുവരുന്നതും,ചുക്കുകാപ്പി കുടിക്കുമ്പോൾ പനി വിട്ടുപോകുന്നതും എല്ലാം. ഈ അസുഖത്തിനാക്കാട്ടെ മരുന്ന് ശരീരത്തിന്പിടിക്കുമോ എന്നുളള ഭയവും അവനുണ്ടായിരുന്നു.ഇപ്പോൾ അവൻ അമ്മയെയും അച്ഛനെയും കാണാണമെന്നുണ്ടായിരുന്നു.അമ്മയുടെ മടിയിൽ തലചായിച്ച് ഉറങ്ങാനും അവനാഗ്രഹം ഉണ്ടായിരുന്നു.വിദേശത്തെ ജീവിത രീതിയോട് ഭയം തോന്നിയ ഉണ്ണി നാട്ടിലെക്ക് എങ്ങനെയെങ്കിലും എത്തണമെന്ന് ആഗ്രഹിച്ചുരുന്നു.ഈ അസുഖം കാരണം തന്നെയും ഭാര്യയെയും എങ്ങനെയാണ് നാട്ടിലെക്ക് എത്തിക്കുക എന്നോർത്ത് ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു. എങ്കിലും അവൻ ഉറച്ചു വിശ്വാസിച്ചു.ഭയമല്ല ജാഗ്രതയാണ് ആവശ്യമെന്ന്. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഉണ്ണിയുടെയും ഭാര്യയുടെയും ക്ഷീണവും തളർച്ചയുമെല്ലാം കുറഞ്ഞിരിക്കുന്നു. അധികം വൈകാതെ തന്നെ കൊറോണ വൈറസിൻെറ പിടിയിൽ നിന്നും പൂർണ്ണമായി ഉണ്ണിയും ഭാര്യയും രക്ഷപ്പെട്ടു മാത്രമല്ല അവർ എത്രയും പെട്ടെന്ന് തന്നെ ആശുപത്രി വിടുകയും എത്രയും വേഗം നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തിരുന്നു. നാട്ടിൽ എത്തി കുറച്ചുദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചു.അസുഖം മാറിയ ഉടൻ തന്നെ വിദേശത്ത് നിന്നു നാട്ടിലേക്ക് പോന്ന ആശ്വാസത്താൽ ഉണ്ണിയും ഭാര്യയും അച്ഛനോടും അമ്മയോടും ഒപ്പം ലോക്ക് ഡൗൺ ആഘോഷിക്കുകയാണ് .
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ