ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ജൈവ വൈവിധ്യങ്ങൾ
ജൈവ വൈവിധ്യങ്ങൾ
ഭൂമിയെന്ന ഗോളത്തിൻെറ വിവിധ ഭാഗങ്ങളിൽ നാനാതരത്തിലുളള കാലാവസ്ഥയും വിവിധ തരത്തിലുളള മണ്ണുുകളും ജൈവവൈവിധ്യങ്ങളും കാണപ്പെടുന്നു.ഭൂമിയെയും പ്രകൃതിയുടെ ഹരിത പ്രഭാവഹത്തെയും ജൈവവൈവിധ്യങ്ങളെയും ഇനിയെങ്കിലും നാം അർഹിക്കുന്ന പ്രധാന്യത്തോടെ സംരക്ഷിക്കച്ചിലെങ്കിൽ നമ്മുടെ ആവാസവ്യവസ്ഥ തന്നെ ചോദ്യം ചെയ്യപ്പെ ടും.സൂര്യതാപവും,ജലവും,കാർബൺഡൈയോക് സൈഡും വലിച്ചെടുത്ത് വലുത്താകുന്ന ലോകം തിരിച്ച് നമ്മുക്ക് ജീവശ്വാസത്തിനുവേണ്ട ഓക്സിജനും,ഇലകായ്‍കളും,പൂക്കളും,പഴങ്ങളും തിരിച്ച് നൽകുന്നു.ഇന്ന് ജനിച്ചാൽകിടത്തുന്ന തൊട്ടി മുതൽ മരിച്ചാൽ കിടത്തുന്ന ശവമഞ്ചതിന വരെ മനുഷ്യൻ മരങ്ങളെയും പ്രകൃതിയെയുമാണ് ആശ്രയിക്കുന്നത്.മണ്ണനോടും,സമ്പത്തിനോടും, പണത്തിനോടും ആഡംബരത്തിനോടും ആർത്തികാണിക്കുന്ന മനുഷ്യൻ വൻമരത്തെയും,വനത്തെയുംഎന്തിനു കായലിനു അടുത്തു തളർച്ച് വളരുന്ന കണൽ കാടുവരെ വെട്ടിനശിപ്പിക്കുന്നു.കൂട്ടുകുടുംബവ്യവസ്ഥയിൽ നിന്നും അണു കുടുംബത്തിലേക്ക് ലോകം സൂപ്പർ സോണിക് വേഗത്തിലാണ് വളർന്നുകൊണ്ടിരിക്കുന്നത്.മനുഷ്യൻെറ ആവാസവ്യവസ്ഥയും ജൈവവൈവിധ്യങ്ങളും തകിടിമറിക്കുന്ന ഫ്ലാറ്റ്സംസ്‍കാരവും റിസോട്ട് നിർമ്മാണവും ആണ് ഇന്നേറ്റവും കൂടുതൽ കാണുന്നത്.ലാഭം മാത്രം ഇച്ഛിക്കുന്ന മനുഷ്യൻ കാടിനുളളിൽ പോലും റിസോർട്ടുകളും,ക്വാർട്ടേസുക്കളും,അതിഥി മന്ദിരങ്ങളുമുണ്ടാകാനും വെമ്പൽകൊളളുകയാണ്. ഇതിൻെറയെല്ലാം മറവിൽമുറിച്ചുമാറ്റപ്പെടുന്ന മരങ്ങൾക്കും ഇടിച്ചുനിരത്തുന്ന കുന്നുകൾക്കും കൈയ്യും കണക്കുമില്ല.നമ്മുടെ കയാലുകളുടെ തീരപ്രദേശങ്ങൾ മുതൽ,പുഴയോരങ്ങൾ വരെ റിസോട്ട് മാഫിയ വലിയ തോതിൽ കൈയേറിയിരിക്കുന്നു.വെളളക്കെട്ടുകളും ചതുപ്പ് നിലങ്ങളും കൃഷി ചെയ്‍തിരുന്ന പുഞ്ചപ്പാടങ്ങൾവരെ മണ്ണിട്ട് നികത്തികൊണ്ടിരിക്കുന്നു.ബാക്കിയുളളവ നികാതാനായി കൂറ്റൻ മലനിരകളും പാറകുട്ടങ്ങളും ഇടിച്ച് നികത്തികൊണ്ടിരിക്കുന്നു. ഒരേ പ്രദേശത്ത് തന്നെ വമ്പൻ ബഹുനില ഫ്ലാറ്റുകളും ഉണ്ടാകുന്നത് ഭൂമിയുടെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കുന്നു.മണ്ണിനോട് ഇണങ്ങി കൃഷ ചെയ്യാത്തതാണ്നാടിനോടും വരും തലമുറയോടും ചെയ്യുന്ന മഹാപാപം.അമിതമായ വളപ്രയോഗത്തിലൂടെയും അനാവശ്യവും അമിതവുമായ കീടനാശിനി പ്രയോഗത്തിലൂടെ മനുഷ്യൻ മണ്ണിലെ ആവശ്യമായ സൂക്ഷമകീടങ്ങളെയും മണ്ണിൻെറ ഘടനെയുെയും തന്നെ നശിപ്പിക്കുന്നു.ശ്വാസിക്കുന്ന എല്ലാ ജീവികൾക്കും സമ്മാനിക്കുന്ന എൻഡോസർഫാൻ പോലുളള നിരോധിക്കപ്പെട്ട കീടാനാശിനികൾ ഏല തോട്ടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നത് മനുഷ്യൻെറ പണത്തിനോടുളള ധ്വാരയാണ് കാണിക്കുന്നത്.പ്രകൃതിയെ സ്‍നേഹിക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യങ്ങൾ നിലനിന്ന് കാണാൻ ആഗ്രഹിക്കുന്ന ചെറിയ വിഭാഗം പ്രകൃതി സ്‍നേഹിക്കളും പ്രസ്ഥാനങ്ങളുമുണ്ട്.നമുക്കും അവരുടെ പ്രവർത്തനങ്ങളിൽ പിൻതുണയും എല്ലാവിധ ആശംസകളും അർപ്പിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം