ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍/പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങളും ദിനാചരണങ്ങളും സജീവമായി നടത്തിവരുന്നു. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം, ഗ്രീൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂന്തോട്ടം എന്നിവ കുട്ടികളുടെ നേരിട്ടുള്ള പരിചരണത്തിൽ നല്ലരീതിയിൽ പരിപാലിക്കപ്പെട്ടു വരുന്നു. ജൈവവൈവിധ്യ പാർക്കിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടുവളർത്തുന്നു. ജന്മദിനം ആഘോഷിക്കുന്ന കുട്ടികളിൽ താല്പര്യം ഉള്ളവർ അവരുടെ പേരിൽ ഓരോ വൃക്ഷതൈകൾ നട്ടുവളർത്തുന്നു. കോവിഡ് മഹാമാരിയുടെ തുടക്കകാലത്തു ജെ.ആർ.സി. കേഡറ്റുകളുടെ നേതൃത്വത്തിൽ മാസ്ക് നിർമാണവും വിതരണവും നടത്തി. സ്കൂളിന്റെ ഡിജിറ്റൽ പ്രവർത്തനങ്ങളിൽ ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ സജീവ പങ്കളികളാണ്.